സുബീഷ്, സുശാന്ത്
പൊന്നാനി: കുളിമുറിയില്‍ ഒളിക്യാമറ വെച്ച് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പൊല്‍പ്പാക്കര തട്ടാന്‍പറമ്പില്‍ സുബീഷ് (36), പെരുമ്പറമ്പ് സ്വദേശി സുശാന്ത് (32) എന്നിവരെയാണ് എസ്.ഐ. ടി.സി. അനുരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
എടപ്പാള്‍ സ്വദേശിനിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഒളിക്യാമറയില്‍ പകര്‍ത്തിയത്. സുബീഷ് പകര്‍ത്തിയ വീഡിയോ സുശാന്ത് സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഐ.ടി. ആക്ട് പ്രകാരം കേസെടുത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
