മൈക്കിലൂടെ മുഖ്യ മന്ത്രിയെ അതിക്ഷേപിക്കുന്ന ശ്രീജിത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെറിവിളിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് എന്നയാള്‍ക്കെതിരെയാണ് കേസ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.

വര്‍ഷങ്ങളായി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആളാണ് ശ്രീജിത്ത്. മൈക്രോഫോണില്‍ സ്ഥിരമായി സര്‍ക്കാരിനെയും പോലീസിനെയും ഉദ്യോഗസ്ഥരെയുമൊക്കെ അധിക്ഷേപിക്കുന്നത് നിത്യസംഭവമാണ്. എന്നാല്‍ മുഖ്യമന്ത്രിയെ അസഭ്യം പറയുന്നത് കേട്ടു നിന്നവര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് തെളിവായെടുത്താണ് കേസെടുത്തത്.