Photo: PTI
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കനത്ത തോൽവിക്ക് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് കനത്ത തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 12 ലക്ഷം രൂപയാണ് ഗില്ലിന് പിഴയിട്ടത്. ഓവർനിരക്കിന്റെ പേരിൽ ഈ സീസണിൽ ഇതാദ്യമായിട്ടാണ് ഒരു ടീമിനെതിരേ പിഴയീടാക്കുന്നത്. തെറ്റ് ആവർത്തിച്ചാൽ ഗില്ലിന് ഒരു മത്സരത്തിൽ വിലക്ക് നേരിടേണ്ടി വരും.
‘എ.എം. ചിദംബരം സ്റ്റേഡിയത്തിൽ മാർച്ച 26-ന് ചെന്നൈക്കെതിരേ നടന്ന മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പശ്ചാത്തലത്തിൽ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പിഴ ചുമത്തി. മിനിമം ഓവർറേറ്റ് നിയമലംഘനവുമായി ബന്ധപ്പെട്ട് ഈ സീസണിൽ ആദ്യത്തെ നടപടിയായി ഗില്ലിന് 12 ലക്ഷം രൂപ പിഴചുമത്തി’- ഐപിഎൽ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
