കെ.കെ. ശൈലജ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളിൽ വടകര ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജ പരാതി നൽകി. തിരഞ്ഞെടുപ്പ് കമ്മീഷണർ, മുഖ്യമന്ത്രി, ഡിജിപി, ഐജി, റൂറൽ എസ്.പി, ജില്ലാ കളക്ടർ എന്നിവർക്കാണ് പരാതി നൽകിയത്.

സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടും സമ്മതത്തോടും പ്രേരണയോടെയുമാണെന്ന് പരാതിയിൽ പറയുന്നു. സ്ഥാനാർത്ഥിയുടെ വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള മെസ്സേജുകൾക്ക് അശ്ലീല ഭാഷയിൽ കമന്റിട്ട ആൾക്കെതിരെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പ്രചരിപ്പിച്ച ആൾക്കെതിരെയും നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.