പിണറായി വിജയൻ | Photo:PTI
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബി.ജെ.പി. മലപ്പുറത്ത് വെച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗം ചട്ടലംഘനമെന്നാണ് പരാതിയിൽ പറയുന്നത്.
ഭരണഘടനാ സംരക്ഷണ സമിതി നടത്തിയ ഭരണഘടനാ സംരക്ഷണ റാലിയിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. പരിപാടിയിൽ വെച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുന്നത്.
ബി.ജെ.പി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. സുരേന്ദ്രൻ ആണ് പരാതിക്കാരൻ. മതത്തിന്റെ പേരിൽ മുഖ്യമന്ത്രി പ്രചാരണം നടത്തിയെന്നും തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
