കിടങ്ങൂർ കൂടല്ലൂർ സെന്റ് മേരീസ് പള്ളി പരിസരത്ത് മൂന്നുപേരുടെ മുകളിലേക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയ കാർ
പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ ആയിരുന്നു അപകടം
കോട്ടയം: കിടങ്ങൂരില്‍ നിയന്ത്രണംവിട്ട കാര്‍ മൂന്നുപേരുടെ ദേഹത്തേക്ക് ഇടിച്ചുകയറി. കിടങ്ങൂര്‍ കൂടല്ലൂര്‍ സെന്റ് മേരീസ് പള്ളി പരിസരത്താണ് അപകടം നടന്നത്. പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്.
പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ മൂന്നുപേരില്‍ ഒരാള്‍ മെഡിക്കല്‍ കോളേജിലും ഒരാള്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഒരാളുടേത് നിസ്സാര പരിക്കാണ്.
