കന്യാകുമാരിയിൽ നടന്ന ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നടൻ ശരത് കുമാറിനെയും ഭാര്യ രാധികയെയും അഭിവാദ്യം ചെയ്യുന്നു.
- കൊല്ലം, ഇടുക്കി, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥികളുടെ നാലാം പട്ടിക പുറത്തുവിട്ട് ബി.ജെ.പി. കേന്ദ്ര നേതൃത്വം. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാര്‍ഥികളുടെ പട്ടികയാണ് വെള്ളിയാഴ്ച പുറത്തുവിട്ടത്. എന്നാല്‍ ഈ പട്ടികയിലും കേരളത്തിലെ നാല് മണ്ഡലങ്ങള്‍ ഇല്ല.
കൊല്ലം, ഇടുക്കി, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. അതേസമയം, നടി രാധിക ശരത്കുമാര്‍ വിരുതുനഗറില്‍നിന്ന് മത്സരിക്കും. രാധികയുടെ ഭര്‍ത്താവും നടനുമായ ശരത്കുമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു.
പുതുച്ചേരിയില്‍ എ. നമശ്ശിവായം ആണ് ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുക. നേരത്തെ പുതുച്ചേരി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന അറുമുഖം നമശ്ശിവായം 2021-ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. പിന്നാലെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
