മുഹമ്മദ് ബഷീര്‍, അപകടത്തിൽ തല കീഴായി മറിഞ്ഞ കാർ
മഞ്ചേരി സ്വദേശി അടക്കം 21 പേര്‍ക്ക് പരിക്ക്
മക്ക: സൗദി അറേബ്യയില്‍ ഇഫ്താര്‍ വിരുന്നിന് ഇടയിലേക്ക് വാഹനം ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. മഞ്ചേരി സ്വദേശി അടക്കം 21 പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം മഞ്ചേരി പുല്‍പറ്റ പള്ളിയാളി സ്വദേശി സ്രാമ്പിക്കല്‍ അബ്ദുള്ളയുടെ മകന്‍ മുഹമ്മദ് ബഷീര്‍ (47) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മഞ്ചേരി ആനക്കയം സ്വദേശി മന്‍സൂര്‍ മക്ക മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്.
മക്കയിലെ നവാരിയില്‍ ഒരു പള്ളിക്ക് സമീപം നോമ്പുതുറക്കാനിരുന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. മുഹമ്മദ് ബഷീറിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ സംസ്‌കരിക്കും. ബഷീറിന് ഭാരൃയും മൂന്ന് മക്കളുമുണ്ട്.
