പ്രതീകാത്മക ചിത്രം

കൊച്ചി: കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറത്ത് കൊല്ലാൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ നീനു (26) എന്ന യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് ആർഷലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൂനന്തായി എകെജി ന​ഗർ റോഡിൽവെച്ചായിരുന്നു ആക്രമണം. കുടുംബപ്രശ്നമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് സൂചന. ആർഷലിനെ പോലീസ് വിശദമായി ചോദ്യംചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.

ഏഴ് വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ഒരുവർഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. ദമ്പതിമാർക്ക് ഒരു കുഞ്ഞുണ്ട്.