പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കാട്ടാക്കടയിൽ ആർഎസ്എസ് മണ്ഡൽ കാര്യവാഹകിന് കുത്തേറ്റ സംഭവത്തിൽ പോലീസ് രണ്ടുപേരെ ചോദ്യംചെയ്യാൻ വിളിപ്പിച്ചു. വാക്കേറ്റത്തെത്തുടർന്നാണ് അക്രമം നടന്നത്. സംഭവം രാഷ്ട്രീയ സംഘട്ടനം ആണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

പ്ലാവൂർ ആർ.എസ്.എസ്. മണ്ഡൽ കാര്യവാഹക് വിഷ്ണുവിനാണ് കുത്തേറ്റത്. കീഴാറൂർ കാഞ്ഞിരംവിള ക്ഷേത്രഘോഷയാത്രയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ അമ്പലത്തിൻകാല ക്ഷേത്രത്തിന് മുന്നിൽവെച്ചാണ് ആക്രമിച്ചത്.

വിഷ്ണുവിന് നെറ്റിയിലും പുറത്തും കുത്തേറ്റിട്ടുണ്ട്. പുറത്തേറ്റ കുത്ത് ആഴത്തിലുള്ളതാണ്‌. വിഷ്ണുവിനെ കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.