എം.എം. മണി | Photo: Screen grab/ Arranged Video

നെടുങ്കണ്ടം: ഇടുക്കി എം.പിയും യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ ഡീന്‍ കുര്യാക്കോസിനും മുന്‍ എം.പി. പി.ജെ. കുര്യനുമെതിരെ വ്യക്തിഅധിക്ഷേപ പരാമര്‍ശവുമായി മുന്‍മന്ത്രി എം.എം. മണി എം.എല്‍.എ. ഡീന്‍ കുര്യാക്കോസ് ഷണ്ഡനാണെന്നും പി.ജെ. കുര്യന്‍ പെണ്ണുപിടിയനാണെന്നുമായിരുന്നു എം.എം. മണിയുടെ പരാമര്‍ശം.

എം.എം. മണിയുടെ പ്രസംഗത്തില്‍നിന്ന്:

ഹോ, പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വെച്ചിട്ടുണ്ട് ഇപ്പോ, ഡീന്‍. ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും, അതല്ലേ. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിനുവേണ്ടി? പാര്‍ലമെന്റില്‍ ശബ്ദിച്ചോ, പ്രസംഗിച്ചോ? എന്തുചെയ്തു, ചുമ്മാതെ വന്നിരിക്കുകയാ പൗഡര്‍ പൂശി. ബ്യൂട്ടി പാര്‍ലറില്‍ കയറി വെള്ളപൂശി പടവുമെടുത്ത്, ജനങ്ങളോടൊപ്പം നിക്കാതെ, ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാതെ, വര്‍ത്തമാനം പറയാതെ, ഷണ്ഡന്‍, അല്ലേ?

കഴിഞ്ഞകുറി വോട്ടുചെയ്തവരൊക്കെ അനുഭവിച്ചോ. ഇനിയും വന്നിരിക്കുകയാ, ഞാനിപ്പോ ഉണ്ടാക്കാം, ഒലത്താം ഒലത്താം എന്നും പറഞ്ഞ്. നന്നായി ഒലത്തിക്കോളും. നന്നാക്കും ഇപ്പോ. അതുകൊണ്ടുണ്ടല്ലോ, കെട്ടിവെച്ച കാശുകൊടുക്കാന്‍ പാടില്ല, നീതിബോധം ഉള്ളവരാണേല്‍.

അതിനുമുമ്പുണ്ട്, പി.ജെ. കുര്യന്‍. കുര്യന് വേറെ പണിയായിരുന്നു, പെണ്ണുപിടി. എന്തെല്ലാം കേസാണുണ്ടായത്? എല്ലാം നമ്മള്‍ മറന്നോ?