ബൽക്കൗർ സിങ് കുഞ്ഞുമായി, അമ്മയോടൊപ്പം സിദ്ധു മൂസേവാല | Photo: Instagram/ Sidhu Moosewala
ബന്ദിണ്ഡ: അക്രമികളുടെ വെടിയേറ്റു മരിച്ച പഞ്ചാബി ഗായകൻ ശുഭ്ദീപ് സിങ് സിദ്ദുവിന്റെ (സിദ്ദു മൂസേവാല-28) മാതാവ് ചരൺ കൗർ 58-ാം വയസ്സിൽ ആൺകുഞ്ഞിന് ജന്മംനൽകി. ഐ.വി.എഫ്. സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗർഭം ധരിച്ചത്.
സിദ്ദുവിന്‍റെ ‘ഇളയസഹോദരൻ’ എന്ന കുറിപ്പോടെ പിതാവ് ബൽക്കൗർ സിങ്ങാണ് (60) വിവരം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. മൂസേവാലയുടെ മരണത്തിന് ഏകദേശം രണ്ടുവർഷത്തിനു ശേഷമാണ് മാതാപിതാക്കൾക്ക് വീണ്ടും കുഞ്ഞു ജനിച്ചത്. കുഞ്ഞിന്‍റെ കൈകളിൽ പിടിച്ച്, മൂസേവാലയുടെ ഫോട്ടോയ്ക്കുമുന്നിൽ ഇരിക്കുന്ന ചിത്രമാണ് ബൽക്കൗർ പങ്കുവെച്ചത്.
2022 മേയ് 29-ന് മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽവെച്ച് കാറിലെത്തിയ അക്രമികളാണ് മൂസേവാലയെ വെടിവെച്ചുകൊന്നത്.
