ദാമോദരൻ നമ്പൂതിരി
പാലക്കാട്: പട്ടാമ്പിയിൽ വന്ദേഭാരത് തീവണ്ടിയിടിച്ച് റിട്ട. അധ്യാപകൻ മരിച്ചു. മുതുതല അഴകത്തു മന (കൈലാസ്) ദാമോദരൻ നമ്പൂതിരി (68)യെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പത്തരയോടെ പട്ടാമ്പി റെയിൽവേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം.
ഒന്നാം പ്ലാറ്റ് ഫോമിൽ നിന്നും പാളം മുറിച്ച് രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കവേ മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് തീവണ്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
മുതുതല എ.യു.പി. സ്‌കൂൾ റിട്ട. അധ്യാപകനാണ്. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സുജാത. മക്കൾ: രവിശങ്കർ, പരമേശ്വരൻ. മരുമക്കൾ: താര, ശിശിര.
