പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP
ന്യൂഡൽഹി: അരുണാചൽ പ്രദേശിലേയും സിക്കിമിലേയും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി പുനഃക്രമീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ജൂൺ രണ്ടിനാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ. നേരത്തെ, ഇത് ജൂൺ നാലിനായിരുന്നു നിശ്ചയിച്ചിരുന്നത്.
ഏപ്രിൽ 19-നാണ് ഇരുസംസ്ഥാനങ്ങളിലും വോട്ടെടുപ്പ്. സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ശനിയാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് രണ്ട് സംസ്ഥാനങ്ങളിൽ മാത്രം മാറ്റം വരുത്തിയിരിക്കുന്നത്.
