Photo: twitter

ആകാശവാണി കോഴിക്കോട് പ്രാദേശിക വിഭാഗത്തില്‍ എഡിറ്റോറിയല്‍ എക്‌സിക്യൂട്ടിവ്, ന്യൂസ് റീഡര്‍ കം ട്രാന്‍സ്ലേറ്റര്‍ തസ്തികയിലേക്ക് അവസരം. രണ്ടുവര്‍ഷത്തെ മുഴുവന്‍ സമയ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ പ്രസാര്‍ ഭാരതി അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം/ ബിരുദവും ജേണലിസം പിജി ഡിപ്ലോമ , മൂന്ന് വര്‍ഷം വാര്‍ത്ത പ്രസിദ്ധീകരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി പരിചയം ആവശ്യമാണ്. പ്രായം 58 വയസ് കവിയരുത്.

ഇംഗ്ലീഷിലും മലയാളത്തലും പ്രാവീണ്യവും പ്രക്ഷേപണ യോഗ്യമായ ശബ്ദവും ഉണ്ടായിരിക്കണം. പ്രസാര്‍ഭാരതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. മാര്‍ച്ച് 19-ന് മുന്‍പ് ഓണ്‍ലൈനായി അപേക്ഷ നല്‍കണം.

വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: http://applications.prasarbharati.org