അമിതാഭ് ബച്ചൻ

മുംബൈ∙ മുതിർന്ന ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ (81) മുംബൈയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായി. മുംബൈയിലെ കോകില ബെൻ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായെന്നാണ് വിവരം. അതേസമയം, ഇക്കാര്യം ഔദ്യോഗികമായി ആശുപത്രിയോ കുടുംബമോ അറിയിച്ചിട്ടില്ല.

വെള്ളിയാഴ്ച പുലർച്ചെയാണ് അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗാവസ്ഥയെക്കുറിച്ച് പരാമർശമില്ലെങ്കിലും എക്സ് പ്ലാറ്റ്‌ഫോമിലൂടെ ‘എപ്പോഴും നന്ദിപൂർവം’ എന്ന കുറിപ്പ് അദ്ദേഹം പങ്കുവച്ചിരുന്നു. സ്വന്തം ബ്ലോഗിലൂടെയും സമാനമായ കുറിപ്പ് അദ്ദേഹം പങ്കുവച്ചിരുന്നു.

ഈ വർഷം ഇതു രണ്ടാം തവണയാണ് ബച്ചൻ ശസ്ത്രക്രിയയ്ക്കു വിധേയനാകുന്നത്. ജനുവരിയിൽ കൈത്തണ്ടയിൽ ശസ്ത്രക്രിയ ചെയ്യേണ്ടിവന്നിരുന്നു. കൽക്കി 2898 എഡി എന്ന ചിത്രമാണ് ഇനി ബച്ചന്റേതായി ഉടൻ പുറത്തിറങ്ങുന്നത്. പ്രഭാസ്, കമൽ ഹാസൻ, ദീപിക പദുക്കോൺ തുടങ്ങിയവർ അഭിനയിച്ച ചിത്രം മേയ് 9ന്് റിലീസ് ചെയ്യും. സെക്‌ഷൻ 84 എന്ന ചിത്രമാണ് അടുത്തത്.