അഡ്വ. ചാർലി പോൾ, സാബു എം. ജേക്കബ്, അഡ്വ. ആന്റണി ജൂഡി | Photo: Screen grab/ YouTube: Twenty20 Kizhakkambalam

കൊച്ചി: തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ട്വന്റി20. ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ വഴി പകുതിവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ, വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രതിമാസം 5000 രൂപ പെൻഷൻ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. കേരളത്തിൽ അ‌ധികാരത്തിലെത്തിയാൽ പാർട്ടി ചെയ്യാൻ പോകുന്ന കാര്യങ്ങളാണ് പത്രികയിൽ പറയുന്നത്.

എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലാണ് ട്വന്റി20 ഇത്തവണ മത്സരിക്കുന്നത്. എറണാകുളത്ത് അ‌ഡ്വ. ആന്റണി ജൂഡിയും ചാലക്കുടിയിൽ അ‌ഡ്വ. ചാർളി പോളുമാണ് സ്ഥാനാർഥികൾ. ഇവരെ വിജയിപ്പിക്കണമെന്ന അ‌ഭ്യർത്ഥനയോടെയാണ് പത്രിക.

മുല്ലപ്പെരിയാർ ഡാം ഡികമ്മിഷൻ ചെയ്ത് പുതിയ ഡാം നിർമ്മിക്കും, കടലാക്രമണം തടയാൻ തീരപ്രദേശത്ത് 250 കിലോമീറ്റർ ദൂരത്തിൽ കടൽഭിത്തി നിർമിക്കും, വന്യജീവിശല്യമുള്ള ആയിരം ഇടങ്ങളിൽ വേലി നിർമിക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം നിരോധിക്കും, സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം ജില്ലയ്ക്കകത്തു മാത്രമാക്കും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്.