മുൻനിര ഗ്ലോബൽ ടെക്‌നോളജി കമ്പനിയായ വിവോ, മാർച്ച് 13ന് വി സീരീസിലെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് സ്റ്റുഡിയോ പോർട്രെയ്റ്റ് അഡീഷനായ വി30 ദുബായിയിൽ പുറത്തിറക്കി. 5000 mAh (TYP) ബാറ്ററിയോടു കൂടിയ വിവോയുടെ ഏറ്റവും സ്ലിം സ്മാർട്ട്ഫോണായ പുത്തൻ വി30, ഉപയോക്താക്കളുടെ യുണീക് സ്റ്റെലിന് അനുയോജ്യമായ പുതുമയുള്ള കളർ ഓപ്ഷനുകളോടെയാണ് വിപണിയിൽ എത്തുന്നത്. അനായാസമായ പോർട്രെയിറ്റ് ഫോട്ടോഗ്രാഫിക്കായി അപ്‌ഗ്രേഡ് ചെയ്ത സ്റ്റുഡിയോ-ക്വാളിറ്റി ഓറ ലൈറ്റ് പോർട്രെയ്റ്റ് ഫീച്ചറും അതിശയിപ്പിക്കുന്ന ബ്രൈറ്റ് ഡിസ്പ്ലേയും സുഗമമായ പെർഫോർമൻസും ദൈർഘ്യമേറിയ ബാറ്ററി ലൈഫും വിവോ 30യുടെ സവിശേഷതകളാണ്.
‘വി സീരീസ് എല്ലായ്‌പ്പോഴും ലളിതമായ സൗന്ദര്യാത്മകതയുടെ പര്യായമാണ്, ഡിസൈനിലും പോർട്രെയ്റ്റ് ഫോട്ടോഗ്രാഫിയിലും വിവോ വരുത്തിയ പുതുമകൾ കൊണ്ട് വികസിതമാക്കിയ സവിശേഷതയാണത്. അസാധാരണമായ പ്രോഡക്ട് എൻജിനീയറിംഗിലൂടെ, വിവോ30യുടെ സ്ലിം ആയ ഫ്രെയിമിൽ വലിയ 5000 mAh (TYP) ബാറ്ററി ഘടിപ്പിച്ചുകൊണ്ട് ദൈർഘ്യമേറിയ ബാറ്ററി ലൈഫും അതുല്യമായ സ്റ്റൈലും ഉറപ്പാക്കുന്നു,’ ഓവർസീസ് പ്രോഡക്ട് ജനറൽ മാനേജർ യോംഡുവാൻ ഷൗ പറഞ്ഞു. ‘ഓറ ലൈറ്റ് പോർട്രെയ്റ്റ് ഫീച്ചറും ഞങ്ങൾ അപ്ഗ്രേഡ് ചെയ്തു, വെളിച്ചം കുറവുള്ള രാത്രികളിൽ പോലും അതിശയകരമായ പോർട്രെയ്റ്റുകൾ എളുപ്പത്തിൽ പകർത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ശക്തമായ ടൂളാണിത്.’
വിരൽത്തുമ്പിൽ സ്റ്റുഡിയോ ലെവൽ പോർട്രെയ്റ്റ് ഫോട്ടോഗ്രഫി ഹാർഡ്വെയറിനും
സോഫ്റ്റ്വെയറിനും വിധേയമായി, സ്റ്റുഡിയോ-ക്വാളിറ്റി ഓറ ലൈറ്റ് പോർട്രെയ്റ്റിലെ നവീകരണത്തിലൂടെ വിവോ 30 പോർട്രെയിറ്റ് ഫോട്ടോഗ്രഫിയെ ശ്രേഷ്ഠമാക്കുന്നു. സ്്റ്റുഡിയോയിൽ എടുക്കുന്നതുപോലുള്ള കൃത്യതയ്ക്കു വേണ്ടി, സാധാരണയായി ഫോട്ടോഗ്രാഫിയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളായ കുറഞ്ഞ വെളിച്ചം, സങ്കീർണമായ ലൈറ്റിംഗ്, കൃത്യമല്ലാത്ത കളർ റീപ്രൊഡക്ഷൻ തുടങ്ങിയ പ്രശ്‌നങ്ങൾ ഇത് പരിഹരിക്കുന്നു.
അപ്ഗ്രേഡ് ചെയ്ത ഓറ ലൈറ്റ് ഫീച്ചർ സാധാരണ ഫ്‌ളാഷിനെക്കാൾ 19 മടങ്ങ് വലുതും 50 മടങ്ങ് മൃദുവായതുമായ ലൈറ്റ് എമിറ്റിംഗ് ഏരിയ നൽകുന്നു. മൃദുവും കൂടുതൽ ശക്തവുമായ പ്രകാശം ഉജ്ജ്വലമായ വിശദാംശങ്ങൾ പകർത്താൻ സഹായിക്കുന്നു.
കൂടാതെ, ഇന്റഗ്രേറ്റഡ് സ്മാർട്ട് കളർ ടെംപറേച്ചർ അഡ്ജസ്റ്റ്മെന്റ് ഫീച്ചർ, ഫോട്ടോയുടെ സബ്ജക്ടിന്റെ ചുറ്റുപാടുകളെ അടിസ്ഥാനമാക്കി കളർ ടെംപറേച്ചർ തിരിച്ചറിയാനും ക്രമീകരിക്കാനും ഈ ഫോണിനെ പ്രാപ്തമാക്കുന്നു, മുൻ ഇറ്ററേഷനുകളെ അപേക്ഷിച്ച് ഏകദേശം 20% വിശാലമായ കളർ ടെംപറേച്ചർ റെയ്ഞ്ച് നൽകുന്നു. അതിനാൽ, ചുറ്റുമുള്ള പ്രകാശം സബ്ജക്ടിന്റെ സവിശേഷതകളെ ബാധിക്കില്ല, കൂടാതെ കളർ ടോണുകൾ പരിസരവുമായി ഇണങ്ങിച്ചേരുകയും ചെയ്യുന്നു.
ഡിസ്റ്റൻസ്-സെൻസിറ്റീവ് ലൈറ്റിംഗിനെ പിന്തുണയ്ക്കുന്ന വി30 ഫോട്ടോയുടെ സബ്ജക്ടിന്റെ അകലം തൽസമയം കണ്ടുപിടിക്കുന്നു, സെന്റീമീറ്റർ ലെവൽ കൃത്യതയോടെ ഓറ ലൈറ്റ് ബ്രൈറ്റ്‌നെസ് ക്രമീകരിക്കുന്നു, ഒറ്റയടിക്ക് കൃത്യമായ ലൈറ്റിംഗുള്ള പോർട്രെയ്റ്റുകൾ പകർത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു. സബ്ജക്ട് അടുത്താണെങ്കിൽ പ്രകാശം മൃദുവും കൂടുതൽ സന്തുലിതവുമായിരിക്കും, സബ്ജക്ട് അകലെയാണെങ്കിൽ ആയാസരഹിതമായ പോർട്രെയിറ്റ് ഫോട്ടോഗ്രഫി അനുവദിക്കുന്നു.
നൂതനമായ ഓറ ലൈറ്റ്, ഫുഡ് മോഡ് പോലെയുള്ള പ്രത്യേക ക്രിയേറ്റീവ് ഫോട്ടോഗ്രാഫി മോഡുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഭക്ഷണപ്രിയരെ മനസിൽ കണ്ടുകൊണ്ട് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഇത്. ഓറ ലൈറ്റും പുതുതായി ചേർത്ത 3ഡി വെർച്വൽ ഫിൽ ലൈറ്റും ഉപയോഗിച്ചുകൊണ്ട് ഈ മോഡ് റെസ്റ്റോറന്റിലെ മങ്ങിയ പ്രകാശത്തിൽ പോലും കൊതിപ്പിക്കുന്ന വിധത്തിലുള്ള വിശദാംശങ്ങളോടെ ഭക്ഷണത്തിന്റെ ഫോട്ടോ എടുക്കാൻ സഹായിക്കുന്നു.
തകർപ്പൻ സെൻസർ സാങ്കേതികവിദ്യയുള്ള ശക്തമായ ക്യാമറ സജ്ജീകരണം

വിസിഎസ് ട്രൂ കളർ മെയിൻ ക്യാമറ, 50 എംപി എഎഫ് അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 50 എംപി എഎഫ് ഗ്രൂപ്പ് സെൽഫി ക്യാമറ എന്നിവയോടു കൂടിയ ശക്തമായ ക്യാമറ സെറ്റപ്പോടെയാണ് വി30 വരുന്നത്. ശക്തമായ നൈറ്റ് സീൻ ഫോട്ടോഗ്രാഫിക്കായി, 50 എംപി വിസിഎസ് ട്രൂ കളർ മെയിൻ ക്യാമറയിൽ 1/1.55 ഇഞ്ച് സെൻസർ ഘടിപ്പിച്ചിരിക്കുന്നു, ഇത് സൂപ്പർ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷന്റെ പിന്തുണയുള്ള ഫ്‌ളാഗ്ഷിപ്പ് ലെവൽ ലൈറ്റ് സെൻസിറ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. സ്ലിം സ്മാർട്ട്ഫോണുകളിലെ ഫോട്ടോയുടെ ഗുണമേന്മ വർധിപ്പിക്കുന്നതിൽ കാര്യമായ മുന്നേറ്റം നടത്തിക്കൊണ്ട് വിവോയുടെ ഹ്യൂമൻ ഐ ബയോണിക് സ്റ്റാൻഡേർഡുകളെ അടിസ്ഥാനമാക്കി വിവോ ഇമേജ് സെൻസർ റീ-എൻജിനീയർ ചെയ്തു, സെൻസർ നിർമാതാക്കളുമായുള്ള സഹകരണത്തോടെ ഫിൽട്ടർ മെറ്റീരിയലുകളും പിക്‌സൽ ഒപ്റ്റിക്കൽ സ്ട്രക്ചറും മെച്ചപ്പെടുത്തുകയും ചെയ്തു. വിവോ എക്‌സ്‌ക്ലൂസീവ് ക്യാമറ-ബയോണിക് സ്‌പെക്ട്രം (VCS) സാങ്കേതികവിദ്യ ക്യാമറയുടെ കാഴ്ചയെ നമ്മുടെ കണ്ണുകളുടെ അത്രയും അടുത്തതാക്കുന്നു. മുൻ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ചിത്രത്തിന്റെ പ്യൂരിറ്റി 25 ശതമാനവും കളർ റീപ്രൊഡക്ഷൻ 15 ശതമാനവും മെച്ചപ്പെടുത്തുന്നു.
ഓട്ടോ ഫോക്കസ്, 119° വൈഡ് ആംഗിൾ ഫീച്ചറുകളുള്ള 50 MP AF അൾട്രാ വൈഡ് ആംഗിൾ ക്യാമറ ഉപയോക്താക്കൾക്ക് വിശാലമായ ലാൻഡ്സ്‌കേപ്പുകളും സവിശേഷ മുഹൂർത്തങ്ങളും അൽപംപോലും നഷ്ടപ്പെടുത്താതെ അനായാസമായി പകർത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു. വി സീരീസിന്റെ ഓട്ടോ ഫോക്കസുള്ള ആദ്യ 50 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 8എംപി വൈഡ് ആംഗിൾ ക്യാമറയെക്കാൾ 6.25 മടങ്ങ് പിക്‌സൽ കൗണ്ട് നൽകുന്നു. ഗ്രൂപ്പ് ഫോട്ടോകൾക്കായുള്ള എഐ ഗ്രൂപ്പ് പോർട്രെയ്റ്റ് ഫീച്ചർ ഉള്ള ക്യാമറ, പോർട്രെയ്റ്റിൽ 30 ആളുകളുള്ള ഗ്രൂപ്പ് ഫോട്ടോയ്ക്ക് വരെ വ്യക്തത ഉറപ്പാക്കുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായുള്ള സെൽഫികൾക്കായി, 50 എംപി എഎഫ് ഗ്രൂപ്പ് സെൽഫി ക്യാമറ, ഓട്ടോ ഫോക്കസിന്റെയും 92° വൈഡ് ആംഗിളിന്റെയും പിന്തുണയോടെ കൂടുതൽ ആളുകളെ ഷോട്ടിൽ ഉൾപ്പെടുത്തുന്നു.
ക്രിയേറ്റീവ് മോഡുകളും ടൂളുകളും ഉപയോഗിച്ച് വീഡിയോ എളുപ്പമാക്കുന്നു
പ്രൊഫഷണൽ ഗ്രെയ്ഡ് വ്‌ളോഗുകൾ എളുപ്പത്തിൽ ഷൂട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനും ആവശ്യമായ ടൂളുകൾ നൽകിക്കൊണ്ട് വി30, ഉപയോക്താക്കളെ സർഗാത്മകത അനായാസം പുറത്തെടുക്കാൻ പ്രാപ്തരാക്കുന്നു. വി30യുടെ ഓറ ലൈറ്റ് പോർട്രെയ്റ്റ് വീഡിയോ ഫീച്ചർ കുറഞ്ഞ വെളിച്ചത്തിലും വീഡിയോയുടെ ക്ലാരിറ്റി വർധിപ്പിക്കുന്നു, അതിനാൽ പോർട്രെയ്റ്റുകൾ കൂടുതൽ വ്യക്തവും രാത്രി ദൃശ്യങ്ങൾ തെളിച്ചമുള്ളതുമാക്കുന്നു. ഹൈബ്രിഡ് ഇമേജ് സ്റ്റെബിലൈസേഷൻ (OIS + EIS) സവിശേഷത ഉപയോഗിച്ച് ഫോൺ സെക്കൻഡിൽ ആയിരക്കണക്കിന് സ്റ്റെബിലൈസേഷൻ കംപ്യൂട്ടേഷനുകൾ മികച്ച രീതിയിൽ നിർവഹിക്കുന്നു, ഇത് സുഗമവും സ്ഥിരതയുള്ളതുമായ ഫൂട്ടേജ് ഉറപ്പാക്കുന്നു. കൂടാതെ, ശക്തമായ വ്‌ളോഗ് മൂവി ക്രിയേറ്റർ വീഡിയോ ക്രിയേഷന് വൺ – സ്റ്റോപ് സൊല്യൂഷൻ നൽകുന്നു, എഡിറ്റിംഗ് പ്രക്രിയ ലളിതമാക്കുന്നതിന് വൈവിധ്യമാർന്ന വീഡിയോ ഇഫക്റ്റുകളും ഒപ്റ്റിമൈസേഷൻ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു.
സ്ലിം & ലൈറ്റ് ഡിസൈനിന്റെ ലാളിത്യമാർന്ന സൗന്ദര്യാത്മകത
സ്‌റ്റൈലും പ്രായോഗികതയും മനസിൽ കണ്ടുകൊണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്ന, നേർത്തതും കനം കുറഞ്ഞതുമായ ലുക്ക് ഉള്ള വി30യിൽ തടസമില്ലാത്ത പ്രകടനത്തിനായി വലിയ ബാറ്ററിയാണ് ഉള്ളത്. വിവോയുടെ ഏറ്റവും കട്ടികുറഞ്ഞ ഫോണാണ് 7.45 mm, 5000 mAh (TYP) ബാറ്ററിയുള്ള വി30. സ്ലിം ഫ്രെയിമിലേക്ക് വലിയ ശേഷിയുള്ള ബാറ്ററി ഉൾപ്പെടുത്തുന്നതിന്, വി30 ഇൻഡസ്ട്രി ലീഡിംഗ് ആയ വൺ-പീസ് എൻക്യാപ്സുലേഷൻ ടെക്‌നിക്ക് ഉപയോഗിക്കുന്നു, അതിലൂടെ ബാറ്ററി കെയ്‌സിംഗ് റീകോൺഫിഗർ ചെയ്തുകൊണ്ട് അതിന്റെ കട്ടി കുറയ്ക്കുന്നു, അങ്ങനെ ബാറ്ററി സെല്ലുകൾക്ക് കൂടതൽ ഇടം ലഭ്യമാക്കുന്നു. ഈ അത്യാധുനിക സമീപനത്തിലൂടെ വി30 അസാധാരണമായ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നതോടൊപ്പം അതിന്റെ മൃദുവായ പ്രൊഫൈലും നിലനിർത്തുന്നു. 5000 mAh ബാറ്ററികൾ ഫീച്ചറായുള്ള മറ്റ് സ്മാർട്ട്ഫോണുകളെ അപേക്ഷിച്ച് വി30 ശരാശരി 12% കനം കുറഞ്ഞതാണ്. സൗന്ദര്യാത്മകതയിലും നീണ്ടുനിൽക്കുന്ന പ്രകടനത്തിലും ഒരു വിട്ടുവീഴ്ചയും വരുത്തുന്നുമില്ല. കൂടാതെ, 3ഡി കേർവ്ഡ് സ്‌ക്രീൻ ഡിസൈന് മെച്ചപ്പെട്ട ഗ്രിപ്പ് ഉള്ളതിനാൽ കൂടുതൽ സമയം കയ്യിൽ പിടിക്കാനും എളുപ്പമാണ്.
ഉപയോക്താക്കൾക്ക് ഒരു പുതിയ ഡിസൈൻ അനുഭവം നൽകുന്നതിനായി വി30യിൽ പുത്തൻ കളർ, മെറ്റീരിയൽ, ഫിനിഷ് (CMF) എന്നിവ അവതരിപ്പിക്കുന്നു. വി സീരീസിന്റെ ഐക്കൊണിക് ആയ ലാളിത്യമുള്ള ചാരുതയാർന്ന ലുക്ക് സ്വീകരിച്ചുകൊണ്ട്, വി30യുടെ ഡിസൈനിൽ ഓരോ നിറത്തിനും ജീവൻ നൽകുന്ന അതുല്യമായ പ്രോസസ് ഇന്നൊവേഷനുകൾ ഉപയോഗപ്പെടുത്തിയിരിക്കുന്നു. മിനുസമുള്ള ഗ്ലാസ് പ്രതലത്തിൽ ഗ്രീനിഷ് ബ്ലൂ കളറിലുള്ള അക്വാ ബ്ലൂ എഡിഷൻ, മനോഹരമായ വാട്ടർ റിപ്പിൾ പാറ്റേണിൽ വരുന്നു. റിപ്ലിംഗ് മാഗ്‌നെറ്റിക് പാർട്ടിക്കിൾ പ്രോസസിലൂടെയാണ് ഈ എഫക്ട് കൈവരിച്ചിട്ടുള്ളത്. യുവി ലൈറ്റിൽ ഡീപ് ബ്ലൂ ആയി മാറാൻ കഴിയുന്ന നിറം മാറുന്ന ലഷ് ഗ്രീൻ, ഫ്‌ളൂറൈറ്റ് എജി ഗ്ലാസോടുകൂടിയ ക്ലാസിക് നോബിൾ ബ്ലാക്ക് ഷേഡ് എന്നീ നിറങ്ങളിലും വി30 വരുന്നു.
തടസമില്ലാത്ത പ്രകടനവും നീണ്ട ബാറ്ററി ലൈഫും ദിവസം മുഴുവനുമുള്ള ഉപയോഗത്തിനും വിനോദത്തിനും ഉത്തമം
മുൻനിര ബാറ്ററി സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന വി30 അതിന്റെ ബാറ്ററി ലൈഫ് ഇരട്ടിയാക്കി. 1600 ചാർജ്-ഡിസ്ചാർജ് സൈക്കിളുകൾക്ക് ശേഷവും, ബാറ്ററി ശേഷി 80% ന് മുകളിൽ തുടരുന്നു, ബാറ്ററി ലൈഫ് സ്പാൻ നാല് വർഷം നിലനിർത്തുന്നു. 23 മണിക്കൂർ വരെ സ്റ്റാൻഡ്ബൈ ടൈം ഉള്ള 5000 mAh (TYP) ബാറ്ററി സുഗമമായ ദൈനംദിന ഉപയോഗം സാധ്യമാക്കുന്നു. 80W ഫ്‌ളാഷ്ചാർജ് ഉള്ള ഫോൺ 48 മിനിറ്റിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാം. Qualcomm Snapdragon® 7 Gen 3, അപ്ഗ്രേഡ് ചെയ്ത എക്‌സ്റ്റൻഡ് റാം ടെക്‌നോളജി ഇവ സംയോജിപ്പിച്ച് രൂപപ്പെടുത്തിയ വി30 സുഗമവും തടസമില്ലാത്തതുമായ പ്രകടനം നൽകുന്നു, അസാധാരണമായ മൾട്ടിടാസ്‌കിംഗ് അനുഭവം പ്രദാനം ചെയ്യുന്നു.
വിനോദത്തിന് അനുയോജ്യമായ അതിശയകരമായ ദൃശ്യാനുഭവത്തിനായി വി30യിൽ 1.5K അൾട്രാ ക്ലിയർ സൺലൈറ്റ് ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു. ഈ അൾട്രാ ക്ലിയർ അമോലെഡ് ഡിസ്പ്ലേ, 3ഡി കേർവ്ഡ് സ്‌ക്രീനും 120 Hz റിഫ്രഷ് റെയ്റ്റും ചേർന്ന്, ഏറ്റവും ഉയർന്ന അനായസത ഉറപ്പാക്കുന്നു. ശക്തമായ വെളിച്ചത്തിൽ പോലും, വ്യക്തതയുള്ളതും കാണാവുന്നതുമായ ഡിസ്പ്ലേ എപ്പോഴും ലഭിക്കുന്നു, ഏറ്റവും ഉയർന്ന ബ്രൈറ്റ്‌നെസിൽ 2800 nitsൽ എത്തുന്നു. അവിശ്വസനീയമായ വിഷ്വലുകൾക്കൊപ്പം, ഉപയോക്താക്കൾക്ക് ഫ്‌ളാഗ്ഷിപ്പ് ലെവലിലുള്ള നേത്ര സംരക്ഷണം ലഭ്യമാക്കുന്നു, അതിലൂടെ കാഴ്ചാനുഭവം ദീർഘസമയത്തേക്ക് ആസ്വാദ്യകരവും സുഖകരവും ആക്കുന്നു.

ഏറ്റവും മികച്ച പ്രകടനത്തിനായി, ഒരു അൾട്രാ ലാർജ് സ്മാർട്ട് കൂളിംഗ് സിസ്റ്റം വി30യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫലപ്രദമായ മൾട്ടി-ലെയർ ഹീറ്റ് ഡിസിപേഷൻ നേടുന്നതിനായി വലിയ 3002 mm2 ഹീറ്റ് ചേമ്പർ ഉൾക്കൊള്ളിച്ചിട്ടുണ്ട്. റിയൽടൈം ഡിറ്റക്ഷനു വേണ്ടി 11 ബിൽറ്റ് ഇൻ ടെംപറേച്ചർ സെൻസറുകൾ ഉള്ള വി30, മൊബൈൽ ഗെയിമിംഗും മറ്റും ചെയ്യുമ്പോൾ സുഗമവും സ്ഥിരതയുള്ളതുമായ പ്രകടനം നൽകുന്നു.
മെച്ചപ്പെടുത്തിയ ഡ്യൂറബിളിറ്റിയോടെയാണ് വി30 നിർമിച്ചിരിക്കുന്നത്. ഡ്രോപ്പ് റസിസ്റ്റന്റ്‌സ് ഉള്ള, സമഗ്രമായ കുഷ്യനിംഗ് സ്ട്രക്ചറോടെ ഡിസൈൻ ചെയ്തിട്ടുള്ള ഫോൺ അതിനകത്തും പുറത്തുമുള്ള എല്ലാ ഘടകങ്ങളും സംരക്ഷിക്കുന്നു. ഹൈ പെർഫോർമൻസ് ‘Schott a’ ഗ്ലാസ് ഉയർന്ന സ്‌ക്രീൻ സ്‌ട്രെങ്ത് ഉറപ്പാക്കുന്നു, അതേസമയം റിയർ ക്യാമറ മൊഡ്യൂളിലെ 2.5ഡി ഗ്ലാസ് ലെൻസിന് കേടുപാടുകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി ഉയർന്ന മെറ്റൽ ബെസെൽ നൽകിയിരിക്കുന്നു. കൂടാതെ, കോർണറുകളിലുള്ള അലോയ് മെറ്റീരിയൽ ഫോണിന്റെ സ്ട്രക്ചറിന് കേടുവരാതെ സംരക്ഷിക്കുന്നു. ഡസ്റ്റ് & വാട്ടർ റെസിസ്റ്റന്റ്‌സിൽ വി30ക്ക് IP54 റേറ്റിംഗ് ഉണ്ട്.
വിലയും ലഭ്യതയും
മാർച്ച് 14 മുതൽ 20 വരെ നിരവധി ഫ്രീ ആഡ്-ഓണുകളോടെ യുഎഇയിൽ വി30യുടെ പ്രീ ഓർഡറുകൾ ലഭ്യമാണ്. വിലയുടെയും നിറങ്ങളുടെ ലഭ്യതയെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് http://www.vivobuy.com സന്ദർശിക്കുക.
