Screen grab | twitter.com/mipaltan
മുംബൈ: ഐ.പി.എല്‍. ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേ കടുത്ത പരിശീലനത്തിലാണ് മുംബൈ താരങ്ങള്‍. ഹര്‍ദിക് പാണ്ഡ്യ, അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ട്രെയിനിങ് ക്യാമ്പില്‍ പങ്കെടുക്കുന്നു. നെറ്റ്‌സില്‍ പരിശീലനത്തിനിടെ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ എറിഞ്ഞ യോര്‍ക്കറിന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നത്.
മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ദൃശ്യം പുറത്തുവിട്ടത്. അര്‍ജുന്റെ യോര്‍ക്കര്‍ നേരിടാനാവാതെ ബാലന്‍സ് നഷ്ടപ്പെട്ട് നിലത്തേക്ക് വീഴുന്ന ബാറ്ററെയും കാണാം. ബാറ്ററുടെ മുഖം വ്യക്തമല്ല. എങ്കിലും ഇത് ഇഷാന്‍ കിഷനാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിന്റെ പേരില്‍ ബി.സി.സി.ഐ.യുടെ പഴി കേള്‍ക്കുകയും വാര്‍ഷിക കരാറില്‍നിന്ന് തഴയപ്പെടുകയും ചെയ്ത താരമാണ് ഇഷാന്‍ കിഷന്‍.
എന്നാല്‍ പരിശീലനത്തില്‍ പങ്കെടുത്ത ആളുകളുടെ പേരുകള്‍ മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടെങ്കിലും അതില്‍ ഇഷാന്‍ കിഷന്റെ പേരില്ല.
