എം.വി. ഗോവിന്ദൻ | ഫോട്ടോ: Screen grab of live video uploaded on youtube by @CPIMKeralam
തിരുനന്തപുരം: സംസ്ഥാനത്ത് പൗരത്വഭേതഗതി നിയമം നടപ്പാക്കില്ലെന്ന് സര്‍ക്കാരും പാർട്ടിയും പറഞ്ഞിട്ടുണ്ടന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍. കേരളത്തിലേയും കേന്ദ്രത്തിലേയും തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിലൂടെ ഫെഡറലിസത്തെയും പാര്‍ലമെന്ററി ജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍പെടുത്തുക എന്നതും രാഷ്ട്രീയം മതത്തില്‍ ഇടപെടാന്‍ പാടില്ല എന്നതും മതേതരത്വത്തിന്റെ അടിസ്ഥാന നിലപാടുകളായിട്ടാണ് രാജ്യം കാണുന്നത്. ഇതില്‍നിന്ന് വ്യത്യസ്തമായി വോട്ട് ലക്ഷ്യംവെച്ചുകൊണ്ട് അയോധ്യയില്‍ നടത്തിയിട്ടുള്ള രാമക്ഷേത്ര പ്രതിഷ്ഠ അടക്കമുള്ള കാര്യങ്ങളില്‍ അവര്‍ ലക്ഷ്യംവെക്കുന്നത് വോട്ടാണ്. ജമ്മു കശ്മീർ, സിഎഎ വിഷയങ്ങളിലൂടെയും ബിജെപി ലക്ഷ്യംവെക്കുന്നത് വോട്ടാണെന്ന് വ്യക്തമാണെന്നും ഗോവിന്ദൻ പറഞ്ഞു.
മതനിരപേക്ഷതയുടെ പേരിലാണ് ഇന്ത്യ അറിയപ്പെടുന്നതെന്നും എന്നാല്‍, സി.ഐ.എ നടപ്പാക്കുന്നതിലൂടെ പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തിലാക്കുകയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് നിലപാട് വ്യക്തമാക്കണം. ബി.ജെ.പിക്കെതിരായ നിലപാട് കോൺഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം പിടിച്ചെടുത്ത് ഓരോരുത്തര്‍ക്കും 15 ലക്ഷം രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞാണ് ബി.ജെ.പി അധികാരത്തില്‍ വരുന്നത്. എന്നാല്‍, ഇലക്ടറല്‍ ബോണ്ട് വഴി ഏറ്റവും കൂടുതല്‍ പണമൊഴുകിയ പാര്‍ട്ടിയായി ബി.ജെ.പി മാറുകയായിരുന്നെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചു.
