കത്തിയ ബസിന്റെ ദൃശ്യം | Photo: Screen grab/ X: Naval Kant Sinha

ഗാസിപുര്‍: ഉത്തര്‍പ്രദേശില്‍ ബസിന് തീപ്പിടിച്ച് അപകടം. 11 കെ.വി. ഹൈടെന്‍ഷന്‍ വയര്‍ ബസിനുമുകളിലേക്ക് പൊട്ടിവീണാണ് തീപ്പിടിച്ചതെന്നാണ് വിവരം. 30-ഓളം പേര്‍ ബസിലുണ്ടായിരുന്നെന്നാണ് സൂചന. കോപാഗഞ്ചില്‍നിന്ന് മഹാഹറിലേക്ക് വിവാഹസംഘവുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.