അനില

നെടുങ്കണ്ടം: ഇടുക്കി ചെമ്മണ്ണാര്‍ സ്വദേശിനിയായ ഫിസിയൊതെറാപ്പി വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നുവീണ് മരിച്ചു. ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ അനില (19) ആണ് മരിച്ചത്.

ശനിയാഴ്ചയാണ് അപകടം നടന്നത്. ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയായ അനില മരിച്ച വിവരം കോളേജ് അധികൃതരാണ് വീട്ടില്‍ അറിയിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അച്ഛന്‍: ബിജു. അമ്മ: ബീന (ഉടുമ്പന്‍ചോല പഞ്ചായത്ത് വൈസ് പ്രസിഡന്റ്). സഹോദരി: അമൃത.