മാധുരി ദീക്ഷിത് | Photo: ANI
മുംബൈ: മഹാരാഷ്ട്രയില്‍ മുംബൈ മേഖലയിലെ ആറു ലോക്സഭാ സീറ്റുകളില്‍ അഞ്ചെണ്ണത്തില്‍ ബി.ജെ.പി.യും ഒന്നില്‍ ഷിന്ദേവിഭാഗം ശിവസേനയും മത്സരിക്കും.
മുംബൈ നോര്‍ത്ത് സെന്‍ട്രലിനെ പ്രതിനിധാനംചെയ്യുന്ന പ്രമോദ് മഹാജന്റെ മകളായ പുനം മഹാജന് ഇത്തവണ സീറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനമാണ് ബി.ജെ.പി.ക്ക്. അവിടെ ബോളിവുഡ് താരം മാധുരി ദീക്ഷിതിനെ മത്സരിപ്പിച്ച് മണ്ഡലം നിലനിര്‍ത്താനാണ് ആലോചന.
ഷിന്ദേ ശിവസേനയോടൊപ്പമുള്ള ഗജാനനന്‍ കീര്‍ത്തികറുടെ മണ്ഡലമായ മുംബൈ നോര്‍ത്ത് വെസ്റ്റില്‍ അക്ഷയ് കുമാറിനെ മത്സരിപ്പിക്കാനാണ് ആലോചന.
