Photo:PTI

ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ സീസണിലെ ആദ്യജയംകുറിച്ച് ഗുജറാത്ത് ജയന്റ്സ്. ബുധനാഴ്ച ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 19 റൺസിന് തോൽപ്പിച്ചു. സ്കോർ: ഗുജറാത്ത് 20 ഓവറിൽ അഞ്ചിന് 199. ബാംഗ്ലൂർ എട്ടിന് 180.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്തിനുവേണ്ടി ഓപ്പണർമാരായ ലൗറ വോൾവാർത്ത് (45 പന്തിൽ 76), ക്യാപ്റ്റൻ ബെത്ത് മൂണി (51 പന്തിൽ 85*) എന്നിവർ 13 ഓവറിൽ 140 റൺസടിച്ചു. 19-ാം ഓവറിൽ മടങ്ങിയ മൂണി 51 പന്തിൽ 12 ഫോറും ഒരു സിക്സും ഉൾപ്പെടെയാണ് 85 റൺസിലെത്തിയത്. ലൗറ 13 ഫോറടിച്ചു.

മറുപടി ബാറ്റിങ്ങിൽ ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്മൃതി മന്ഥാന 24 റൺസെടുത്തു. 22 പന്തിൽ 48 റൺസെടുത്ത ജോർജിയ വെയർഹാം റൺഔട്ടായി.