Photo: Gettyimages
ധനകാര്യ ഓഹരികളുടെ കുതിപ്പില്‍ റെക്കോഡ് ഉയരം കുറിച്ച് ഓഹരി സൂചികകള്‍. ഇതാദ്യമായി സെന്‍സെക്‌സ് 74,000വും നിഫ്റ്റി 22,400ഉം പിന്നിട്ടു. അതേസമയം, മിഡ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നഷ്ടംനേരിടുകയും ചെയ്തു. രണ്ട് ശതമാനത്തോളം നഷ്ടമാണ് സ്‌മോള്‍ ക്യാപ് സൂചികയിലുണ്ടായത്.
സെക്ടറല്‍ സൂചികകളില്‍ ബാങ്ക് നിഫ്റ്റിയാണ് നേട്ടത്തില്‍ മുന്നില്‍. കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ കുതിപ്പില്‍ സൂചിക 48,000 പിന്നിട്ടു. ഫാര്‍മ, ഐടി സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍. അദാനി എന്റര്‍പ്രൈസസ്, അള്‍ട്രടെക് സിമെന്റ്, എന്‍ടിപിസി, ഒഎന്‍ജിസി, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിടുകയും ചെയ്തു.
നിഫ്റ്റി മിഡിയ രണ്ട് ശതമാനത്തിലേറെ താഴ്ന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനത്തോളം നഷ്ടത്തിലായി.
