മാധവൻ, തനി ഒരുവനിൽ അരവിന്ദ് സ്വാമി | photo: facebook/madhavan
ചെന്നൈ: 2015-ലെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജയം രവി നായകനായെത്തിയ ‘തനി ഒരുവൻ’ ആണ് മികച്ച ചിത്രം. ‘ഇരുതി സുട്രു’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മാധവൻ മികച്ച നടനായി. ജ്യോതികയാണ് മികച്ച നടി. ’36 വയതിനിലേ’ എന്ന ചിത്രമാണ് ജ്യോതികയെ അവാർഡിന് അർഹയാക്കിയത്. ‘ഇരുതി സുട്രു’ ഒരുക്കിയ സുധ കൊങ്കരയാണ് മികച്ച സംവിധായിക.
1967-ലാണ് ആദ്യമായി തമിഴ്‌നാട് സർക്കാർ ചലച്ചിത്ര പുരസ്‌കാരങ്ങൾ നൽകാൻ ആരംഭിച്ചത്. 2008-ൽ പ്രശ്നങ്ങൾ മൂലം ഇത് നിർത്തലാക്കി. പിന്നീട് വിശാലാണ് പുരസ്കാരങ്ങൾ വീണ്ടും കൊണ്ടുവരാൻ മുൻകെെ എടുത്തത്. പ്രൊഡ്യൂസേഴ്‌സ് കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിശാൽ വിജയിച്ചതോടെ അവാർഡ് വീണ്ടും കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന പുരസ്കാരങ്ങൾ ഏർപ്പെടുത്താൻ വിശാൽ സർക്കാരിനെ സമീപിക്കുകയും ചെയ്തു.
അതിന്ശേഷം 2017-ൽ അവാർഡ് ദാന ചടങ്ങളും നടന്നു. 2009നും 2014നും ഇടയിൽ പുറത്തിറങ്ങിയ സിനിമയ്ക്കുള്ള അവാർഡുകൾ ആയിരുന്നു ആ വർഷം നൽകിയത്.
മറ്റ് പുരസ്കാരങ്ങൾ
രണ്ടാമത്തെ മികച്ച സിനിമ – പസങ്ക ൨
മൂന്നാമത്തെ മികച്ച സിനിമ- പ്രഭ
മികച്ച വില്ലൻ- അരവിന്ദ് സ്വാമി (തനി ഒരുവൻ)
മികച്ച സ്വഭാവ നടി- ഗൗതമി (പാപനാശം )
മികച്ച ഛായാഗ്രാഹകൻ- റാംജി (തനി ഒരുവൻ)
പ്രത്യേക പുരസ്കാരം(നടൻ)- ഗൗതം കാർത്തിക് (വൈ രാജാ വയ്),
പ്രത്യേക പുരസ്കാരം(മടി)- റിതിക സിങ് (ഇരുതി സുട്രു)
