ജി.എൻ.സായിബാബ | ഫോട്ടോ: പിടിഐ

മുംബൈ: മാവോവാദി ബന്ധമാരോപിച്ച് ജയിലിടച്ച ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ജസ്റ്റിസുമാരായ വിനയ് ജി. ജോഷി, വാല്‍മീകി എസ്.എ. മനേസെസ് എന്നിവരുടെ ബെഞ്ചാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.

സായിബാബയ്ക്കു പുറമേ മഹേഷ് ടിര്‍കി, ഹേം മിശ്ര, പ്രശാന്ത് റായി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

2014-ലാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. സായിബാബയും മറ്റ് അഞ്ചുപേരും കുറ്റക്കാരാണെന്ന് 2017-ല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. 2022 ഒക്ടോബറില്‍ സായിബാബയെ ബോംബെ കോടതി കുറ്റവിമുക്തനാക്കി. എന്നാല്‍ സുപ്രീംകോടതി വിധി റദ്ദാക്കുകയും വിഷയം പുതുതായി പരിഗണിച്ചു തീര്‍പ്പാക്കാന്‍ ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചായിരിക്കണം കേസ് പരിഗണിക്കേണ്ടതെന്നും നിര്‍ദേശിച്ചിരുന്നു.