ജെയ്‌സണും കുടുംബവും

കോട്ടയം: പാലാ പൂവരണിയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ഉരുളികുന്നം സ്വദേശി കൊച്ചുകൊട്ടാരം കുടലിപ്പറമ്പില്‍ ജെയ്‌സണ്‍ തോമസ്(44) ഭാര്യ മെറീന(29) മക്കളായ ജെറാള്‍ഡ്(4) ജെറീന(2) ജെറില്‍(ഏഴുമാസം) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ജെയ്‌സണ്‍ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടികളെ ശ്വാസംമുട്ടിച്ചും ഭാര്യയെ തലയ്ക്കടിച്ചും കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. ജെയ്സണെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്.

സംഭവമറിഞ്ഞ് വീടിന് മുന്നില്‍ തടിച്ചകൂടിയ നാട്ടുകാര്‍

ഉരുളികുന്നം സ്വദേശികളായ ജെയ്‌സണും മെറീനയും നേരത്തെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ജെയ്‌സണ്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. രണ്ടുവര്‍ഷമായി കുടുംബം പൂവരണിയില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്.