ഡോ. രമ എം, ഡെപ്യൂട്ടി ഡയറക്ടറുടെ കത്ത്
തിരിവനന്തപുരം: മഞ്ചേശ്വരം ജി.പി.എം. ഗവണ്‍മെന്റ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. രമയ്ക്കെതിരേ വകുപ്പുതല നടപടികള്‍ക്കൊരുങ്ങി സര്‍ക്കാര്‍. ഇതുസംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മാര്‍ച്ച് 12-ന് കാസര്‍കോട് ഗവണ്‍മെന്റ്കോളേജില്‍ നടക്കുന്ന ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ രമയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ പ്രിന്‍സിപ്പലായിരുന്ന ഡോ. രമയെ അന്വേഷണനടപടികളുടെ ഭാഗമായാണ് തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്ത് മഞ്ചേശ്വരം ഗവണ്‍മെന്റ് കോളേജിലേക്ക് സ്ഥലംമാറ്റിയത്. തുടര്‍ന്നാണ് ഡെപ്യൂട്ടി ഡയറക്ടറെ സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചത്.
എസ്എഫ്‌ഐയുടെ പരാതി പരിഗണിച്ചാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഇടപെട്ട് ഡോ. രമയെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് നീക്കംചെയ്ത് സ്ഥലം മാറ്റിയതെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ മുന്‍ എസ്എഫ്‌ഐ നേതാക്കളുടെ പ്രവേശനവും വിദ്യാർഥികൾക്കിടയിലെ വ്യാപകമായ ലഹരി ഉപയോഗവും തടഞ്ഞതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുമായി പ്രശ്നങ്ങളുണ്ടായിരുന്നു.
മാര്‍ച്ച് 31-ന് വിരമിക്കാനിരിക്കെ ഡോ. രമയ്‌ക്കെതിരെ തിരക്കിട്ട് അന്വേഷണം പൂര്‍ത്തിയാക്കണമെന്നുള്ള എസ്എഫ്‌ഐയുടെ സമ്മര്‍ദം പരിഗണിച്ചാണ് സര്‍ക്കാര്‍ ശിക്ഷാനടപടികള്‍ക്കൊരുങ്ങുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
