സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട്: സമസ്ത വോട്ടുകിട്ടുമെന്ന പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്. ഹംസയുടെ അവകാശവാദം തള്ളി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സമസ്ത വോട്ടുകച്ചവടത്തിന് നടക്കുകയല്ലെന്ന് അദ്ദേഹം പറഞ്ഞു. രാമനാഥപുരത്ത് ലീഗ് തന്നെ ജയിക്കുമെന്നും മോദി വന്നാലും മുസ്‌ലിം ലീഗിന് ഭയമില്ലെന്നും പറഞ്ഞ സാദിഖലി ശിഹാബ് തങ്ങൾ മോദിയുടേത് വിദ്വേഷ രാഷ്ട്രീയമാണെന്നും പ്രസ്താവിച്ചു. മൂന്നാം സീറ്റ് വിവാദം നേരത്തെ അവസാനിച്ചതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുസ്‌ലിം ലീഗിനെ പ്രകോപിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞ് വലിയ ലക്ഷ്യങ്ങൾ മറക്കരുത്. മുസ്‌ലിം ലീഗിൻ്റെ രാഷ്ട്രീയം ശരിയുടെ നിലപാടാണ്. കൂടിയാലോചിച്ചാണ് എല്ലാ തീരുമാനവുമെടുക്കുന്നത്. ലീഗിൻ്റെ തീരുമാനങ്ങളിൽ ദൈവഹിതമുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞ് വലിയ ലക്ഷ്യങ്ങൾ മറക്കരുത്.
മുസ്‌ലിം ലീഗിനെ പ്രകോപിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. ഏത് വന്മരത്തെ വീഴ്ത്താനും ചെറിയ വാൾ മതി. ലീഗിന് ഒരു പേടിയുമില്ല. ഫാസിസത്തിനെതിരായ ഏത് പോരാട്ടത്തിനും ലീഗ് തയ്യാറാണെന്നും രാമനാഥപുരത്ത് ഒരു ആശങ്കയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
