santhosh trophy services football team

ഇറ്റാനഗര്‍: അരുണാചലില്‍ നടക്കുന്ന 77-ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ സെമിയില്‍ കടക്കുന്ന ആദ്യ ടീമായി സര്‍വീസസ്. യൂപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ ക്വാര്‍ട്ടറില്‍ റെയില്‍വേസനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയായിരുന്നു സര്‍വീസസിന്റെ സെമി പ്രവേശനം.

എട്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മലയാളി താരം പി.പി ഷഫീലാണ് സര്‍വീസസിന്റെ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ ആദ്യ പകുതിയുടെ അധികസമയത്ത് (45+1) സമിര്‍ മുര്‍മു അവരുടെ ലീഡുയര്‍ത്തി.

ചൊവ്വാഴ്ച നടക്കുന്ന കേരളം – മിസോറം നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയികളാകും സെമിയില്‍ സര്‍വീസസിന്റെ എതിരാളികള്‍.