Kappa Cultr

കൊച്ചി “സൂപ്പർ ഫൺ…ആകാശത്തേക്ക് പറക്കുന്നതുപോ ലെ തോന്നും” – സ്കേറ്റ് ബോർഡിൽ കയറിനിൽക്കുമ്പോൾ ആറു വയസ്സുകാരി ഐറ പറയുന്ന വാക്കുകൾ ത്രില്ലടിപ്പിക്കുന്ന ഒരു ലോകത്തേക്കാണ് നമ്മളെ ക്ഷണിക്കുന്നത്. ആദ്യം അല്പം പേടിയും ആശങ്കയുമൊക്കെ തോന്നുമെങ്കിലും അതി മനോഹരമായൊരു അനുഭവമായി നമ്മളെ പൊതിയുന്നു സ്റ്റേറ്റ് ബോർഡ്. പേടി കൂടാതെ നിങ്ങളെ വിസ്മയാകാശത്തേക്ക് കൈപിടിക്കാൻ കപ്പ ‘കൾച്ചറി’ൽ സ്കേറ്റ് ബോർഡ് ടീം റെഡിയാണ്.

ടിക്കറ്റ് ബുക്ക് ചെയ്യാം

കപ്പ ‘കൾച്ചറി’ലെ ഗെയിം സോണിൽ ആസ്വാദകരെ കാത്തിരിക്കുന്ന ത്രില്ലർ അനുഭവം തന്നെയാകും സ്കേറ്റ് ബോർഡ് എന്നാണ് കൊച്ചിയിലെ ഫ്ലൈ സ്ക്വാഡ് സ്കേറ്റ് ബോർഡിങ് കമ്മ്യൂണിറ്റിയുടെ ഫൗണ്ട റായ ശ്രീകുമാർ സന്തോഷ് പറയുന്നത്. “ഇത്ര യേറെ ഫണ്ണും എൻജോയ്മെന്റുമുള്ള ഗെയിമിലേക്ക് എത്തുന്നവരൊക്കെ അനുഭവങ്ങളുടെ ആകാശത്ത് തന്നെയാണ് പറക്കാറുള്ളത്. “കൾച്ചർ’ പരിപാടിയിൽ എത്തുന്നവർക്കായി ഞങ്ങൾ സ്റ്റേറ്റ് റാംപ് ഒരുക്കിയിട്ടുണ്ട്. ഇതുവരെ റ്റ് ചെയ്യാത്തവർക്കുപോലും അതിലേക്ക് പ്രവേശിക്കാനുള്ള ബാലപാഠങ്ങൾ സഹി തമാണ് റാംപ് തയ്യാറാക്കിയത്. കൾച്ചറിൽ എത്തുന്നവർക്കായി ഒരുക്കിയിരിക്കുന്ന ഫ്രീ വർക്ഷോപ്പിൽ പങ്കെടുത്താൽ നിങ്ങളും അതി ന്റെ രസത്തിൽ പറപറക്കും” – ശ്രീകുമാറിന്റെ വാ ക്കുകളിലും ആവേശം തുളുമ്പുന്നു.

കൊച്ചിയിലെ കമ്മ്യൂണിറ്റിക്കു പുറമേ കോവളം സ്കേറ്റ് ക ബ്ബിലെയും ബെംഗളൂരുവിലെ വി സ്കേറ്റ് കോ ക്ലബ്ബിലെയും താരങ്ങളും പ്രത്യേക പെർഫോമൻസുമായി ‘കൾച്ചറിനെ ത്രസിപ്പിക്കാനെത്തുന്നുണ്ട്. ദേശീയ സ്കേറ്റിങ്ങിൽ അണ്ടർ-7 വി ഭാഗത്തിൽ ചാമ്പ്യനായ ഐറ ഐമൻ ഖാനും കാത്തിരിക്കുന്നത് ‘കൾച്ചറി’ലെ വേദിയിലെത്താനാണ്. ഐറയുടെ അച്ഛൻ നവാബ് ഷെറീഫും അമ്മ റഫീഹയുമൊക്കെ സ്റ്റേറ്റ് ത്രിൽ ആസ്വദിക്കുന്നവരാണ്.

സ്റ്റേറ്റ് ബോർഡ് അടക്കമുള്ള സാഹസികതയൊപ്പം കലയും സംഗീതവും ഫാഷനും ഫുഡ്ഡുമെല്ലാം കൈകോർ ക്കുന്ന തീരമാണ് കപ്പയുടെ കൾച്ചർ’ എന്ന പരിപാടി. എറ ണാകുളം ബോൾഗാട്ടി പാലസിൽ മാർച്ച് എട്ടുമുതൽ പത്തു വരെ മൂന്ന് ദിനരാത്രങ്ങളിലായാണ് കൾച്ചർ’ അരങ്ങേറുന്ന ത്. അപ്പോ പിന്നെ നമുക്കും ടിക്കറ്റെടുക്കാം, “കൾച്ചറി’ലേക്ക്.