Kamal Nath | File Photo – AFP
ഭോപ്പാൽ: പ്രവർത്തകർ ആഗ്രഹിക്കുന്നുവെങ്കിൽ കോൺഗ്രസ് വിട്ടുപാകാൻ താൻ തയ്യാറാണെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്. അയോധ്യയിലെ രാമക്ഷേത്രം എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും ചിന്ദ്വാരയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോ?ഗത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘കമൽനാഥ് കോൺഗ്രസ് വിട്ടുപോകണമെന്ന് പ്രവർത്തകർ ആഗ്രഹിക്കുന്നെങ്കില്‍ താൻ അതിന് തയ്യാറാണ്. എന്നാൽ സ്വന്തം ഇഷ്ടപ്രകാരം അത്തരമൊരു തീരുമാനം എടുക്കില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പ്രവർത്തകരാണ്. നമ്മുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി നമ്മൾ വോട്ട് ചെയ്യണം. തനിക്ക് എല്ലാവരേയും വിശ്വാസമുണ്ട്’. – അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രം എല്ലാവർക്കും അവകാശപ്പെട്ടതാണ്. ക്ഷേത്രം സ്വന്തം ക്രെഡിറ്റെന്ന രീതിയിൽ ബി.ജെ.പി ഏറ്റെടുക്കരുത്. രാമക്ഷേത്രം താനുൾപ്പെടെ എല്ലാവരുടേതുമാണ്. പൊതുപണം ഉപയോഗിച്ചാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ബി.ജെ.പി അധികാരത്തിലായതിനാൽ സുപ്രീംകോടതി വിധി പ്രകാരം അവർ ക്ഷേത്രം നിർമിച്ചുവെന്നും കമൽനാഥ് വ്യക്തമാക്കി.
കമല്‍നാഥ് കോൺഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ ശക്തമായിരുന്നു. എന്നാൽ, ദിവസങ്ങൾക്ക് ശേഷം ഇക്കാര്യം വെറും പ്രചാരണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം തള്ളിയിരുന്നു.
