മിന്നുന്ന ഡിസൈനും മെച്ചപ്പെടുത്തിയ പ്രവർത്തനക്ഷമതയുമുള്ള വിവോ വി30 ലൈറ്റ് 5ജി സ്റ്റൈലും പെർഫോർമൻസും അനായാസമായി സമന്വയിച്ചിട്ടുള്ള മാസ്റ്റർപീസാണ്. ഇക്കോ ഫൈബർ ലെതർ, 3D എംബോസ്ഡ് ലൈൻ ടെക്‌സ്ചർ കൊണ്ട് മനോഹരമാക്കിയ മെറ്റാലിക് ഹൈ-ഗ്ലോസ് ഫ്രെയിം എന്നിവ ഉപയോഗിച്ച് കൃത്യതയോടെ രൂപപ്പെടുത്തിയിട്ടുള്ള ഈ ഫോൺ ഉപയോക്താക്കൾ അംഗീകരിക്കുന്ന തികവുറ്റ സൗന്ദര്യാത്മകത പ്രസരിപ്പിക്കുന്നു.
വിവോ വി30 ലൈറ്റ് 5ജിയിലെ 6.67 ഇഞ്ച് 120 Hz അൾട്രാ വിഷൻ അമോലെഡ് ഡോച്ച് ഡിസ്പ്ലേ, 300% വോളിയം ഓഡിയോ ബൂസ്റ്റർ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവ ഈ ഫോണിനെ ഒരു പോക്കറ്റ് സൈസ് സിനിമയാക്കി മാറ്റുന്നു, ഏത് സമയത്തും എവിടെയും മികച്ച അനുഭവം നൽകുന്നു. ദീർഘകാലം നിലനിൽക്കുന്ന 5000 mAh പവർ-സേവിംഗ് ബാറ്ററിയും വേഗം ചാർജ് കയറുന്ന 80W ഫ്‌ളാഷ് ചാർജുമാണ് മറ്റ് ശ്രദ്ധേയമായ ഫീച്ചറുകൾ. ഇവ ഫോൺ ഡ്രെയ്ൻ ആകുമെന്നുള്ള ആശങ്ക കൂടാതെ ദിവസം മുഴുവൻ ആസ്വദിക്കാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. വിവോ വി30 ലൈറ്റ് 5ജി സ്‌റ്റൈലും മെറ്റീരിയലുകളും തമ്മിലുള്ള സന്തുലിതാവസ്ഥ പുനർനിർവചിച്ചുകൊണ്ട് അത്യാധുനികവും ശക്തവുമായ മൊബൈൽ അനുഭവം നൽകുന്നു.
സ്‌റ്റൈലിന്റെയും ഡ്യൂറബിലിറ്റിയുടെയും കെമിസ്ട്രി
ലെതർ പർപ്പിൾ, ക്രിസ്റ്റൽ ബ്ലാക്ക് എന്നിങ്ങനെ രണ്ട് ചിക്, വൈബ്രന്റ് കളർ ഓപ്ഷനുകളിലാണ് വിവോ വി30 ലൈറ്റ് 5ജി അവതരിപ്പിച്ചിരിക്കുന്നത്. ഇക്കോഫൈബർ ലെതറും മെറ്റാലിക് ഹൈ-ഗ്ലോസ് ഫ്രെയിമും ഉള്ള അൾട്രാ – സ്ലിം വൺ-പീസ് 3D ഫളാറ്റ് ഡിസൈനാണ് ഇതിനുള്ളത്. ഇത് ഫോണിന്റെ മിനുക്കമുള്ളതും ഭാരം കുറഞ്ഞതുമായ ബിൽഡിനെ എടുത്തുകാണിക്കുന്നതോടൊപ്പം ചലനാത്മകവും തികവുറ്റതുമായ സൗന്ദര്യാത്മകത നിലനിർത്തുകയും ചെയ്യുന്നു. ഈ ഫോണിന്റെ ഫീച്ചറായ 3D എംബോസ്ഡ് ലൈൻ ടെക്‌സ്ചർ ഏറ്റവും നൂതനമായ ക്രാഫ്റ്റ്മാൻഷിപ്പ് പ്രകടമാക്കുന്നു. വേറിട്ട് നിൽക്കുന്ന ഡിസൈനിലൂടെ മെറ്റാലിക് ഡെക്കറേറ്റീവ് ക്യാമറ റിംഗ്, ലെതർ പോലുള്ള എംബോസ്ഡ് ലൈൻ ടെക്‌സ്ചറുമായി സംയോജിപ്പിച്ചിരിക്കുന്നു, ലാളിത്യവും ചാരുതയും പ്രതിധ്വനിക്കുന്ന ആഡംബരപൂർണവും ആധുനികവുമായ ഒരു പ്രഭാവമാണ് ഇതിനുള്ളത്.
നൂതനമായ ‘ആന്റി-സ്റ്റെയ്ൻ കോട്ടിംഗ്’ പേറ്റന്റുള്ള സാങ്കേതികവിദ്യ വിവോ വി30 ലൈറ്റ് 5ജിയിൽ അവതരിപ്പിച്ചിരുക്കുന്നു. പാടുകൾ, പോറലുകൾ, അഴുക്ക്, പഴക്കം, യുവി എയ്ജിംഗ് എന്നിവയെ ഒരു പരിധിവരെ പ്രതിരോധിക്കുന്ന ഗംഭീരമായ ലെതർ – ലൈക്ക് ടെക്‌സ്ചർ ഇതിലുണ്ട്. കർശനമായ ഗുണനിലവാര പരിശോധനകൾ ഫാഷൻ, ഭംഗി, പൂർവസ്ഥിതി പ്രാപിക്കാനുള്ള കഴിവ് എന്നിവയുടെ സമ്പൂർണമായ സംയോജനം ഉപയോക്താക്കൾക്ക് ഉറപ്പാക്കുന്നു. സംരക്ഷണത്തിന്റെ ഒരു അഡീഷണൽ ലെയർ മൊത്തത്തിലുള്ള യൂസർ എക്‌സപീരിയൻസ് ഉയർത്തുന്നു.
കരുത്തുറ്റ ഡിസൈനു പുറമേ, വിവോ വി30 ലൈറ്റ് 5ജിക്ക് IP54 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ്‌സും ഉണ്ട്. ഒരു ഫോൺ എന്നതിലുപരിയായി വിവോ വി30 ലൈറ്റ് 5ജി ഒരു സ്‌റ്റൈലിഷ് മാസ്റ്റർപീസ് ആണ്. അത്യാധുനിക സാങ്കേതികവിദ്യയെ പ്രതിബദ്ധതയോടെ ഈടിനും ചാരുതയ്ക്കുമായി സംയോജിപ്പിച്ചിരിക്കുന്നു.
വിഷ്വലുകൾക്കപ്പുറം: വിവോ വി30 ലൈറ്റ് 5ജിയുടെ സിനിമാറ്റിക് മാർവൽ
സ്മാർട്ഫോണുകളിൽ ഉപയോക്താക്കളുടെ വിവിധങ്ങളായ ആവശ്യങ്ങളും പ്രിയപ്പെട്ട ഓർമകളും സൂക്ഷിക്കാൻ അവരെ പ്രാപ്തമാക്കുന്നതിന്, 256 ജിബി സ്റ്റോറേജ് കപ്പാസിറ്റിയോടെയാണ് വിവോ വി30 ലൈറ്റ് 5ജി അവതരിപ്പിച്ചിട്ടുള്ളത്. 60,000 ഫോട്ടോകൾ വരെ ഇതിൽ സൂക്ഷിക്കാം, 1TB സ്റ്റോറേജ് വരെ കൂട്ടാനുള്ള ഓപ്ഷനും ഉണ്ട്.

വിവോ വി30 ലൈറ്റ് 5 ജിയിലെ 8-കോർ സിപിയു ആർക്കിടെക്ചറും സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പും, കുറഞ്ഞ പവറിൽ 4nm വിപുലമായ പ്രോസസ് സാധ്യമാക്കുന്നു. Funtouch OS 14 മെമ്മറി ബൂസ്റ്ററുമായി ചേർന്ന് തടസമില്ലാത്ത ഓപ്പറേറ്റിംഗ് എക്‌സ്പീരിയൻസ് ഉറപ്പാക്കുന്നു. RAM Saver ആപ്പുകൾ കംപ്രസ് ചെയ്തുകൊണ്ട് മെമ്മറി ഉപഭോഗം 600MB വരെ കുറയ്ക്കുന്നു, അതേസമയം ട്രസ്റ്റ്-ലിസ്റ്റഡ് ആപ്പുകളെ എളുപ്പത്തിൽ ആക്സസ് ചെയ്യാനും അവയുടെ ലാസ്റ്റ് ഇന്റർഫേസിലേക്ക് പുനഃസ്ഥാപിക്കാനും ആപ്പ് റീട്ടെയ്നർ അനുവദിക്കുന്നു. ഈ ശക്തമായ കോമ്പിനേഷൻ തടസമില്ലാത്ത ടാസ്‌ക് പ്രോസസിംഗ് സാധ്യമാക്കുന്നു, സ്ഥിരമായി സുഗമമായ യൂസർ എക്‌സ്പീരിയൻസ് ഉറപ്പുനൽകുന്നു.
300% വോളിയം ഓഡിയോ ബൂസ്റ്ററും ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുമുള്ള 6.67-ഇഞ്ച് 120 Hz അൾട്രാ വിഷൻ അമോലെഡ് ഡോച്ച് ഡിസ്പ്ലേ, വിവോ വി30 ലൈറ്റ് 5ജിയെ ‘പോക്കറ്റിലെ സിനിമ’ ആക്കിമാറ്റുന്നു. ഈ ഫോൺ അതിന്റെ തടസമില്ലാത്ത പ്ലേബാക്ക്, വിശാലമായ ദൃശ്യപരിധി, പ്രകാശത്തിലും ഇരുട്ടിലുമുള്ള വിശദാംശങ്ങൾ മെച്ചപ്പെടുത്തുന്ന സമ്പന്നവും ഉജ്ജ്വലവുമായ ഹൈ കോൺട്രാസ്റ്റ് നിറങ്ങളുടെ സ്‌പെക്ട്രം എന്നിവയിലൂടെ സമാനതകളില്ലാത്ത കാഴ്ചാനുഭവം നൽകുന്നു.
വിഷ്വലുകൾക്കപ്പുറമുള്ള ഓഡിറ്ററി ജേർണി സാധ്യമാക്കുന്ന ഓഡിയോവിഷ്വൽ അനുഭവം ഈ ഫോൺ പ്രദാനം ചെയ്യുന്നു. മികച്ചതും വ്യക്തവുമായ ശബ്ദത്തോടെ, വിവോ വി30 ലൈറ്റ് 5ജി ഒരു സിനിമയിലെ ഓരോ കഥാപാത്രത്തിന്റെയും വികാരങ്ങളും സൂക്ഷ്മമായ ചലനങ്ങളും പിടിച്ചെടുത്തുകൊണ്ട് ഗുണമേന്മുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. ഈ സമഗ്രമായ സമീപനം ഉപയോക്താക്കളുടെ സിനിമാറ്റിക് അനുഭവത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നു.
ക്യാപ്ചർ ബ്രില്യൻസ്: വിവോ വി30 ലൈറ്റ് 5ജിയുടെ ഇമേജിംഗ് ആർടിസ്ട്രി
8എംപി പോർട്രെയിറ്റ് ക്യാമറ, 50എംപി മെയ്ൻ ക്യാമറ, 8എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ എന്നിവ ഉൾക്കൊള്ളുന്ന വിശിഷ്ടമായ ക്യാമറ സെറ്റപ്പുമായി വിവോ വി30 ലൈറ്റ് 5ജി വേറിട്ടുനിൽക്കുന്നു. 120° (വൈഡ് ആംഗിൾ കറക്ഷന് ശേഷം 106°) സപ്പോർട്ട് നൽകുന്ന അൾട്രാ വൈഡ് ആംഗിൾ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പനോരമിക് അല്ലെങ്കിൽ ഗ്രൂപ്പ് ഷോട്ടുകൾ അധികം അകലം ആവശ്യമില്ലാതെതന്നെ പകർത്താനാകും. പരമ്പരാഗത വൈഡ് ആംഗിൾ ലെൻസുകളുടെ വൈരൂപ്യം തടയുന്ന ഇന്റലിജന്റ് അൽഗോരിതങ്ങൾക്ക് നന്ദി. വൈവിധ്യമാർന്ന വിവോ ബോർഡറുകളും ക്രിയേറ്റീവ് എഡിറ്റിംഗിനുള്ള പൊതുവായ ഓപ്ഷനുകളും ലഭ്യമാക്കുന്ന പുതിയ ഫോട്ടോ ബോർഡേഴ്‌സ് ഫീച്ചർ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോകൾ വേറിട്ടതും മികവുറ്റതുമാക്കാം. വിവോ വി30 ലൈറ്റ് 5ജി പോർട്രെയിറ്റ് ലൈറ്റ് ഇഫക്റ്റിന്റെയും മൾട്ടി-സ്‌റ്റൈൽ പോർട്രെയ്റ്റ് ഫീച്ചറുകളുടെയും വൈവിധ്യമാർന്ന നിര വാഗ്ദാനം ചെയ്യുന്നു, സെലിബ്രിറ്റികളുടെ പോർട്രെയ്റ്റുകളോടു മൽസരിക്കുന്ന മികച്ച പോർട്രെയ്റ്റുകൾ എടുക്കാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു.
കുറഞ്ഞ വെളിച്ചത്തിലോ രാത്രികാല പശ്ചാത്തലത്തിലോ, വിവോ വി30 ലൈറ്റ് 5ജിയുടെ സൂപ്പർ നൈറ്റ് അൽഗോരിതം ഫോട്ടോകളുടെ തെളിച്ചവും വ്യക്തതയും വർധിപ്പിക്കുകയും കൃത്യതയുള്ള ശബ്ദരഹിതമായ ചിത്രങ്ങൾ നൽകുകയും ചെയ്യുന്നു. ഡ്യുവൽ-വ്യൂ വീഡിയോ ഫീച്ചർ, ഒരേസമയം ഫ്രണ്ട് ക്യാമറയും റിയർ ക്യാമറയും ഉപയോഗിച്ച് ക്രിയേറ്റീവായി വ്‌ളോഗുകൾ എടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. വിവോ വി30 ലൈറ്റ് 5ജിയിലെ ഡോക്യുമെന്റ്‌സ് ഫീച്ചർ, ആംഗിളുകളുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഇല്ലാതാക്കിക്കൊണ്ട്, എടുത്ത ഡോക്യുമെന്റുകളെ ഹൊറിസോണ്ടലായും വെർട്ടിക്കലായും അലൈൻഡായ ഫോർമാറ്റിലേക്ക് ഓട്ടോമാറ്റിക്കായി ശരിയാക്കുന്നതിലൂടെ വായനാക്ഷമത വർധിപ്പിക്കുന്നു.
സ്ഥിരത ഉറപ്പാക്കുന്നു: വിവോ വി30 ലൈറ്റ് 5ജിയുടെ പവർ സേവിംഗ് കരുത്ത്
ചാർജിംഗ് വേഗതയ്ക്കും സുരക്ഷയ്ക്കും വേണ്ടിയുള്ള ആലോചനാപൂർവമായ പരിഗണന വിവോ വി30 ലൈറ്റ് 5ജിയുടെ ഡിസൈന്റെ കാതലാണ്. 5000 mAh പവർ-സേവിംഗ് ബാറ്ററിയാണ് ഇതിലുള്ളത്. ഇതിലെ 80W ഫ്‌ളാഷ് ചാർജ് അതിവേഗം പവർ സ്വീകരിക്കും, ഏകദേശം അര മണിക്കൂറിനുള്ളിൽ 80% വരെ ചാർജ് ചെയ്യാം.
ദീർഘകാല ബാറ്ററി ലൈഫിനു മുൻഗണന നൽകുന്ന സ്മാർട് ചാർജിംഗ് എഞ്ചിൻ 2.0 ഉപയോക്താക്കൾക്ക് ആശങ്കയ്ക്ക് ഇടമില്ലാത്ത അനുഭവം നൽകുന്നു. ഇത് തത്സമയ ചാർജിംഗ് സാഹചര്യങ്ങളോട് ചേർന്നുപോകുന്നു, മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കായി ഒപ്റ്റിമൽ ചാർജിംഗ് തന്ത്രങ്ങളുമായി ബുദ്ധിപരമായി അനുരൂപപ്പെടുന്നു.
ബാറ്ററി ഹെൽത്ത് കൂടുതൽ സംരക്ഷിക്കുന്നതിനായി, ഓവർനൈറ്റ് ചാർജിംഗ് പ്രൊട്ടക്ഷൻ ഫീച്ചർ ഉപയോക്താക്കളുടെ ഉറക്കത്തിന്റെ പാറ്റേണുകളുമായി പൊരുത്തപ്പെടുത്തിയിരിക്കുന്നു. ഉറക്കത്തിൽ 80% ശേഷിയിൽ ചാർജിംഗ് താൽക്കാലികമായി നിർത്തുകയും ഉണരുന്നതിന് തൊട്ടുമുമ്പ് പുനരാരംഭിക്കുകയും ചെയ്യുന്നത് ബാറ്ററി എയ്ജിംഗ് കുറയ്ക്കാൻ സഹായിക്കുന്നു.
സൂപ്പർ ബാറ്ററി സേവർ മോഡ്, കസ്റ്റമൈസ്ഡ് ബാറ്ററി സേവർ സെറ്റിംഗ് എന്നിവയിലൂടെ വിവോ വി30 ലൈറ്റ് 5ജി ഒപ്റ്റിമൈസ്ഡ് പവർ-സേവിംഗ് ഫംഗ്ഷനും അപ്പുറത്തേക്ക് പോകുന്നു. നാല് വർഷത്തെ ഉപയോഗത്തിന് ശേഷവും ബാറ്ററി കപ്പാസിറ്റി 80 ശതമാനത്തിൽ കൂടുതലാണെന്ന് കർക്കശമായ പരീക്ഷണങ്ങൾ സാധൂകരിക്കുന്നു, ഇത് സ്ഥായിയായ പ്രകടനത്തിനായുള്ള ഈ ഫോണിന്റെ പ്രതിബദ്ധതയെക്കുറിച്ച് ഊന്നിപ്പറയുന്നു.
വിലയും ലഭ്യതയും
വിവോ വി30 ലൈറ്റ് 5ജിയുടെ റെക്കമെന്റഡ് റീട്ടെയിൽ വില 1099 ദിർഹമാണ്. ലെതർ ഓറഞ്ച് കളറിലുള്ള ഫോൺ noon.com.ൽ പ്രത്യേകമായി ലഭ്യമാണ്.
വെബ്സൈറ്റ്: https://vivobuy.com/
Content Highlights: Vivo V30 Lite 5G vivo design
