മാർ ജോസ് പെരുന്നേടം

മാനന്തവാടി: ബി.ജെ.പി പ്രാദേശിക നേതൃത്വത്തിൻ്റെ പരാമർശം കാര്യമായി എടുക്കുന്നില്ലെന്ന് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം. അവരുടെ നിലപാട് മാനിക്കുന്നു. തങ്ങൾ തങ്ങളുടെ നിലപാടുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിവേദനങ്ങൾ വായിച്ച് ബന്ധപ്പെട്ടവരിലെത്തിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകി. കാര്യങ്ങളെല്ലാം വേണ്ടവരോട് ബോധിപ്പിക്കാം. വയനാട്ടിലെ ജനങ്ങൾക്കൊപ്പം എന്നുമുണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

അറിഞ്ഞ് കൊണ്ട് ചെയ്യുന്നതും പ്രത്യേക വികാരത്തിന്റെ പുറത്ത് ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഈ രീതിയിൽ പ്രശ്നങ്ങളെ കാണാനാണ് താത്പര്യം. കേസ് പുതുതലമുറയെ ബാധിക്കും. ഇവിടുത്തെ ജനങ്ങൾ നിരാശരാണ്. അവരുടെ പ്രതീക്ഷയാണ് കുട്ടികൾ. അവധാനതയോട് കൂടി തീരുമാനാം എടുക്കണമെന്നാണ് അധികൃതരോട് പറയാനുള്ളത്. നിയമം കൊണ്ട് ആരെയുംയും വേട്ടയാടരുത്.

നഷ്ടപരിഹാര ശുപാർശ ആര് ആരോട് ചെയ്യുന്നുവെന്നതാണ് കാര്യം. നഷ്ടപരിഹാരമെന്നത് ഒരു കുടുബത്തിന് താത്കാലിക ആശ്വാസമാണ്. എന്തുകൊണ്ട് തുക അഞ്ച് ലക്ഷമായി നിജപ്പെടുത്തുന്നു. വന്യ ജീവികൾക്ക് വേണ്ടി എത്രയോ തുക നൽകുന്നു. എന്ത് കൊണ്ട് ഈ തുക അർഹത ഉള്ളവർക്ക് കൊടുത്ത് കൂടായെന്നും അദ്ദേഹം ചോദിച്ചു.