Photo: Gettyimages
ബാങ്ക് നിഫ്റ്റി 200 പോയന്റ് ഉയര്‍ന്ന് 46,572ലെത്തി. ബന്ധന്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എയു എന്നിവയാണ് കുതിപ്പില്‍ മുന്നില്‍.
ഓട്ടോ, ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ മേഖലകളിലെ ഓഹരികളില്‍ കുതിപ്പുണ്ടായതോടെ വീണ്ടും റെക്കോഡ് ഉയരം കുറിച്ച് നിഫ്റ്റി. 22,146 നിലവാരത്തിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സാകട്ടെ 300 പോയന്റ് നേട്ടത്തില്‍ 72,727ലുമെത്തി.
മുന്‍നിര സൂചികകളുമായി ചേര്‍ന്ന് മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഇന്‍ഡക്‌സുകളും നേട്ടത്തിലാണ്. ബാങ്ക് നിഫ്റ്റി 200 പോയന്റ് ഉയര്‍ന്ന് 46,572ലെത്തി. ബന്ധന്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എയു എന്നിവയാണ് കുതിപ്പില്‍ മുന്നില്‍.
ആഭ്യന്തര നിക്ഷേപകരുടെ ഇടപെടലാണ് വിപണിയിലെ മുന്നേറ്റത്തിന് പിന്നില്‍. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലേതിന് സമാനമായി വിദേശ നിക്ഷേപകര്‍ ഇടക്കിടെ വിറ്റൊഴിയുമ്പോഴും ആഭ്യന്തര നിക്ഷേപകര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ഗ്രാസിം, ബജാജ് ഓട്ടോ, ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, സിപ്ല, യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, അദാനി എന്റര്‍പ്രൈസസ്, ഐസിഐസിഐ ബാങ്ക്, ഐടിസി, ടൈറ്റന്‍ കമ്പനി, നെസ്‌ലെ, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
മൂന്നാം പാദത്തിലെ വരുമാന വളര്‍ച്ച, കമ്പനികളുടെ മികച്ച പ്രവര്‍ത്തനം, വിപണിയുടെ കരുത്ത് എന്നിവയുടെ പ്രതിഫലനം പ്രകടമാണ്. ഇടത്തരം ചെറുകിട ഓഹരികളെ അപേക്ഷിച്ച് വന്‍കിട ഓഹരികള്‍ മികച്ച നിലവാരത്തിലാണിപ്പോഴുള്ളത്. അതും വിപണി നേട്ടമാക്കി.
