പിണറായി വിജയൻ

കോഴിക്കോട്∙ പ്രതിഭയുള്ള വിദ്യാർഥികൾ വിദേശത്തേക്കു ചേക്കേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരെ തിരിച്ചെത്തിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുമായുള്ള മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർഥികൾ അവതരിപ്പിക്കുന്ന ആശയങ്ങൾ അതേപടി നടപ്പാക്കാനെയുന്നുവരില്ല, പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. എന്നാൽ ആശയം പങ്കുവയ്ക്കുന്നതിന് ആരും മടിക്കരുത്. അവ ഗൗരവമായി തന്നെ പരിഗണിക്കപ്പെടും.

ഗവേഷണരംഗത്ത് കേരളം വേണ്ടത്ര മികവ് പുലർത്തുന്നില്ല. അതേക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.