സൗദി അറേബ്യ
സൗദി അറേബ്യയിലെ ശമ്പളം ഈ വർഷം ശരാശരി 6 ശതമാനം ഉയരുമെന്ന് റിപ്പോർട്ട്. കൂപ്പർ ഫിച്ചിന്റെ സാലറി ഗൈഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സൗദിയുടെ വിഷൻ 2030 സാക്ഷാത്കാരത്തിന് അനുസൃതമായി കൂടുതൽ തൊഴിലവസരങ്ങൾ കഴിഞ്ഞ വർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു.
2024 ൽ ശമ്പളം വർദ്ധിപ്പിച്ചേക്കുമെന്നാണ് കൂപ്പർ റിച്ചിന്റെ സർവ്വേയിൽ പങ്കെടുത്ത പകുതിയിലധികം കമ്പനികളും അഭിപ്രായപ്പെട്ടത്. 60 ശതമാനം കമ്പനികളും കൂടുതൽ പേരെ നിയമിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും അതേസമയം 29 ശതമാനം പേർ തൊഴിലാളികളെ കുറക്കാൻ താത്പര്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം പ്രതികരിച്ചവരിൽ അഞ്ചിലൊന്ന് പേരും (22 ശതമാനം) അടുത്ത ശമ്പളം കുറയ്ക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷത്തെ സാമ്പത്തിക പ്രകടനത്തെ അടിസ്ഥാനമാക്കി തൊഴിലാളികൾക്ക് വാർഷിക ബോണസ് നൽകാൻ താത്പര്യപ്പെടുന്നുണ്ടെന്നാണ് കൂപ്പർ ഫിച്ച് സർവേയോട് പ്രതികരിച്ച 78 ശതമാനം കമ്പനികളും അഭിപ്രായപ്പെട്ടത്. ബോണസ് നൽകാത്ത മിക്ക കമ്പനികളും കൺസ്ട്രക്‌ഷൻ, കൺസൽറ്റിങ് മേഖലകളിലുള്ളതാണ്. സാമ്പത്തിക സേവനങ്ങൾ, നിക്ഷേപ മാനേജ്‌മെൻ്റ്, റിയൽ എസ്റ്റേറ്റ്, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ആറ് മാസത്തെ ബോണസ് പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പേഷ്യന്‍റ് കെയർ ടെക്‌നീഷ്യൻമാർ, ഇൻഫർമേഷൻ സിസ്റ്റം അനലിസ്റ്റുകൾ, ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ് കോഓർഡിനേറ്റർമാർ, ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജർമാർ, ഹ്യൂമൻ റിസോഴ്‌സ് ഓപറേഷൻ സ്‌പെഷലിസ്റ്റുകൾ തുടങ്ങിയവ സൗദി അറേബ്യയിൽ അതിവേഗം വളരുന്ന ജോലിമേഖലകളാണെന്ന് ലിങ്ക്ഡ്ഇൻ നടത്തിയ സർവേയിൽ പറയുന്നു.സൗദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സേവനങ്ങളിലും ഗണ്യമായ വളർച്ചയുണ്ടായിട്ടുണ്ടെന്നാണ് റിക്രൂട്ട്‌മെൻ്റ് സ്പെഷ്യലിസ്റ്റ് മൈക്കൽ പേജ് ചൂണ്ടിക്കാട്ടുന്നത്.എഞ്ചിനീയറിംഗ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റ്, സെയിൽസ്, ഫിനാൻസ്, ഡാറ്റാ സയൻസ് തുടങ്ങിയ മേഖലകളിലും ഡിമാന്റ് കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ജോലികളും ശമ്പളവും
സാലറി ഗൈഡ് അനുസരിച്ച് വിവിധ മേഖലകളിലെ ജോലികൾക്ക് ലഭിക്കുന്ന ശമ്പളം ഇങ്ങനെ ബാങ്കിങ് മേഖലയിൽ പ്രൈവറ്റ് ബാങ്കിംഗ് / വെൽത്ത് മാനേജ്‌മെൻ്റ് മേധാവി (16+ പ്രവൃത്തിപരിചയം)ക്ക് ലഭിക്കുന്ന പരമാവധി ശമ്പളം 190,000 റിയാൽ ആണ്. വെൽത്ത് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റിന് 51,000 റിയാലും. ക്രെഡിറ്റ് അനലിസ്റ്റിനാണ് ഏറ്റവും കുറവ്-20,000 ദിർഹം.
ഫിനാൻസ് മേഖലയിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർക്ക് 151,000 റിയാലാണ് പരമാവധി ശമ്പളം.എപിയഎആർ അക്കൗണ്ടന്റിനാണ് ഏറ്റവും കുറവ് 11,000 റിയാൽ. ഹ്യൂമൺ റിസോഴ്സിൽ എച്ച് ആർ മാനേജർക്ക് ലഭിക്കുക 49,000 റിയാലാണ്. റിക്രൂട്ട്മെന്റ് മാനേജർക്ക് 32,000 റിയാൽ. സെയിൽസ് മാനേജർ-30,000, സപ്ലൈ ചെയിൻ മാനേജർ 40,000 , പൊഡക്ട് ഡയറക്ടർ 97,000 റിയാൽ എന്നിങ്ങനെ പോകുന്നു ശമ്പള കണക്കുകൾ.
