Representational Image | Photo: freepik.com
മഹാത്മാഗാന്ധി സർവകലാശാല, കോട്ടയം വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററുകളിലും നടത്തുന്ന എം.എ., എം.എസ്‌സി, എം.ടി.ടി.എം., എൽഎൽ.എം., എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ. പ്രോഗ്രാമുകളിൽ 2024 വർഷത്തെ പൊതു പ്രവേശനപരീക്ഷയ്ക്ക് മാർച്ച് 30 വരെ രജിസ്റ്റർ ചെയ്യാം.
കോഴ്‌സുകൾ
- എം.എസ്‌സി. –ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്സ്, മൈക്രോബയോളജി, കെമിസ്ട്രി – (ഇൻഓർഗാനിക് കെമിസ്ട്രി, ഓർഗാനിക് കെമിസ്ട്രി, ഫിസിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി), കംപ്യൂട്ടർ സയൻസ്, സൈക്കോളജി, ഫിസിക്സ്, എൻവയൺമെന്റ് സയൻസ് ആൻഡ് മാനേജ്‌മെന്റ്, എൻവയൺമെന്റ് സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്, അപ്ലൈഡ് ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി), കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി), ഡേറ്റ സയൻസ് ആൻഡ് അനലറ്റിക്സ്, ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി, ബോട്ടണി ആൻഡ് പ്ലാന്റ് സയൻസ് ടെക്‌നോളജി, ഫിസിക്സ് (എനർജി സയൻസ്), കെമിസ്ട്രി (എനർജി സയൻസ്), മെറ്റീരിയൽ സയൻസ് (എനർജി സയൻസ്), ഇൻഡസ്ട്രിയൽ പോളിമർ സയൻസ് ആൻഡ് ടെക്‌നോളജി.
- എം.എ.-പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്‌സ്, പൊളിറ്റിക്സ് (പബ്ലിക് പോളിസി ആൻഡ് ഗവേണൻസ്), മലയാളം, ഇംഗ്ലീഷ്, ഗാന്ധിയൻ സ്റ്റഡീസ്, ഡിവലപ്‌മെന്റ് സ്റ്റഡീസ്, ഇക്കണോമിക്സ്, ഹിസ്റ്ററി, ആന്ത്രപ്പോളജി, സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്‌ഷൻ, ജെൻഡർ സ്റ്റഡീസ്, കൗൺസലിങ്, ലൈഫ്‌ലോങ് ലേണിങ്.
- മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ്
- എം.എഡ്. (ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, അറബിക്, മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ്, കൊമേഴ്‌സ്, ഐ.ടി. ആൻഡ് കംപ്യൂട്ടർ സയൻസ് എജുക്കേഷൻ).
- മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്‌സ്.
- എൽഎൽ.ബി.
- മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ.
- എം.ടെക്. -എനർജി സയൻസ് ആൻഡ് ടെക്‌നോളജി, നാനോസയൻസ് ആൻഡ് ടെക്‌നോളജി, പോളിമർ സയൻസ് ആൻഡ് എൻജിനിയറിങ്, പോളിമർ സയൻസ് ആൻഡ് ടെക്‌നോളജി, പ്രവേശനപ്രക്രിയ, പ്രവേശന യോഗ്യത, സീറ്റുകളുടെ എണ്ണം, പരീക്ഷാ ഷെഡ്യൂൾ തുടങ്ങിയ വിവരങ്ങൾ http://www.cat.mgu.ac.in -ൽ ലഭിക്കും. അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ സർവകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ യോഗ്യത നേടിയിരിക്കണം.
ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിന് 1200 രൂപയും എസ്.സി., എസ്.ടി. വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. എം.ബി.എ. ഒഴികെയുള്ള പ്രോഗ്രാമുകളിലേക്ക് http://www.cat.mgu.ac.in വഴിയും എം.ബി.എ.യ്ക്ക് http://www.admission.mgu.ac.in വഴിയുമാണ് അപേക്ഷിക്കേണ്ടത്. പ്രവേശനപരീക്ഷ മേയ് 17, 18 തീയതികളിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. വിവരങ്ങൾക്ക്: 0481 2733595, ഇ-മെയിൽ: cat@mgu.ac.in. എം.ബി.എ. പ്രോഗ്രാം സംബന്ധിച്ച വിവരങ്ങൾ 0481 2733367 എന്ന നമ്പറിലും smbs@mgu.ac.in എന്ന ഇ-മെയിലിലും ലഭിക്കും.
