സിദ്ധരാമയ്യ | Photo: PTI
ന്യൂഡല്‍ഹി: റോഡ് ഉപരോധിച്ച് പ്രതിഷേധ സമരം നടത്തിയതിന് രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സുപ്രീം കോടതിയെ സമീപിച്ചു. 2022-ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം.
കരാറുകാരന്‍ സന്തോഷ് പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മുന്‍ സംസ്ഥാന മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും നടത്തിയ സമരത്തിന്റെ പേരിലാണ് കേസ്.
സിദ്ധരാമയ്യക്ക് പുറമെ കോണ്‍ഗ്രസ് നേതാക്കളായ എം.ബി പാട്ടീല്‍, രാമലിംഗ റെഡ്ഡി, രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരാണ് മറ്റ് പ്രതികള്‍. കേസ് റദ്ദാക്കണമാണെന്ന സിദ്ധരാമയ്യയുടെ ആവശ്യം കര്‍ണാടക ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
