പഞ്ചാബ്–ഹരിയാന അതിർത്തിയായ ശംഭുവിൽ കർഷകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ (പിടിഐ ചിത്രം)

ന്യൂഡൽഹി∙ കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി ആരംഭിച്ച ‘ദില്ലി ചലോ’ സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ. ഇതിന്റെ ഭാഗമായി പഞ്ചാബ്–ഹരിയാന അതിർത്തിയിലേക്ക് കൂടുതൽ ട്രാക്ടറുകൾ എത്തിച്ചു. പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ ട്രാക്ടറുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രം കേൾക്കണമെന്ന് ശിരോമണി അകാലിദൾ തലവൻ സുഖ്ബീർ സിങ് ആവശ്യപ്പെട്ടു.

അതേസമയം ഹരിയാന–പഞ്ചാബ് അതിർത്തിയായ ശംഭു അതിർത്തി യുദ്ധക്കളമായി തുടരുകയാണ്. ശംഭു അതിർത്തിയിൽ പൊലീസ് രാവിലെയും രാത്രിയിലും കണ്ണീർ വാതകം പ്രയോഗിച്ചു. ഒരു കാരണവശാലും കർഷകർ റോഡിൽ സംഘടിക്കരുത് എന്ന ഉദ്ദേശ്യത്തോടെയാണ് പൊലീസിന്റെ ഇടപെടൽ. കർഷക നേതാക്കളെ അറസ്റ്റ് െചയ്ത് സമരം ഒതുക്കാനും നീക്കം നടക്കുന്നുണ്ട്. ‘ദില്ലി ചലോ’ സമരത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാം: