പ്രതീകാത്മക ചിത്രം.

പട്ടാമ്പി: ഒമ്പതുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 68-കാരനായ പ്രതിക്ക് 15 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. മനിശ്ശേരി തൃക്കംകോട് കൃഷ്ണ നിവാസില്‍ കൃഷ്ണന്‍കുട്ടിയെയാണ് പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴസംഖ്യ ഇരയ്ക്ക് നല്‍കാനും കോടതി നിർദേശിച്ചു.

ഒറ്റപ്പാലം പോലീസ് സ്റ്റേഷന് കീഴില്‍ 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഒറ്റപ്പാലം സബ് ഇന്‍സ്പെക്ടര്‍ കെ.ജെ. പ്രവീണ്‍ ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാര്‍ ഹാജരായി. പട്ടാമ്പി പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു.