അക്ഷരനഗരിയിൽ അതിഥികൾ ഒപ്പു ചാർത്തിയ വലിയ ക.

തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ കൊട്ടിക്കലാശത്തിന് ഞായറാഴ്ച കനകക്കുന്നിലെത്തുന്നത് രാമചന്ദ്രഗുഹയെയും സി.വി.ആനന്ദബോസിനെയും പ്രകാശ് ജാവദേക്കറെയും പോലെ തലപ്പൊക്കമുള്ള കൊമ്പന്മാര്‍. ഇതിനൊപ്പം ഇന്ദ്രന്‍സും ധ്യാന്‍ ശ്രീനിവാസനും നീരജ് മാധവും എസ്.ശ്രീശാന്തുമെല്ലാം ചേര്‍ന്ന് സമാപനദിവസം കൊഴുപ്പിക്കും.

എതിർക്കുന്നതെങ്ങനെ എന്ന സെഷനിൽ അഡ്വ. ജയശങ്കർ സംസാരിക്കുന്നു. ഫോട്ടോ: ജി.ശിവപ്രസാദ്.

ഫിംഗർ ലിക്കിങ് സ്റ്റോറീസ് എന്ന സെഷനിൽ മഹീൻ, എബിൻ ജോസ്, ഉമ്മർ സാബു എന്നിവർ. ഫോട്ടോ: സി. എച്ച്.ഷഹീർ.

എഴുത്തിന്റെ ന്യൂറോളജി എന്ന സെഷനിൽ കെ.രാജശേഖരൻ നായരും പി.കെ.രാജശേഖരനും സംസാരിക്കുന്നു.

നാളത്തെ ഇന്ത്യ എന്ന വിഷയത്തിൽ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് സംസാരിക്കുന്നു.

കനകക്കുന്നിലെ കവാടത്തിൽ കാലത്ത് നടന്ന കളരിപ്പയറ്റ് അവതരണം.