Photo: Gettyimages

ചില മേഖലകള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചതിനാല്‍ ഇപ്പോള്‍ പുറത്തു വരുന്ന മൂന്നാം പാദ ഫലങ്ങള്‍ പ്രതീക്ഷ മറി കടന്നു. പൊതുവേ ഫലങ്ങള്‍ മെച്ചപ്പെട്ടതെങ്കിലും ലാഭ ക്രമീകരണത്തെത്തുടര്‍ന്ന് ഘട്ടംഘട്ടമായ വളര്‍ച്ചയില്‍ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടു പാദങ്ങളെയപേക്ഷിച്ച് വരുമാന വളര്‍ച്ചയിയില്‍ കുറവുണ്ടാകുമെന്ന മുന്‍ പ്രതീക്ഷയാണ് മൂന്നാംപാദ ഫലങ്ങളില്‍ പ്രതിഫലിക്കുന്നത്. ഗ്രാമീണ മേഖലയിലെ ഡിമാന്റ് കുറവ്, കൂടിയ പലിശ നിരക്കുകള്‍, ആഗോള തലത്തില്‍ പണം ചെലവഴിക്കുന്നതില്‍ വന്ന കുറവ് എന്നിവയുള്‍പ്പടെ അനേകം ഘടകങ്ങള്‍ ഈ പ്രവണതയ്ക്കു വഴി തെളിച്ചിട്ടുണ്ട്.

ആഗോള സംഘര്‍ഷങ്ങളും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും യുഎസിലും നിലവിലുള്ള വര്‍ധിച്ച പലിശ നിരക്കും കാരണം ആഗോള വിപണിയെ കണക്കറ്റ് ആശ്രയിക്കുന്ന കമ്പനികളും മേഖലകളുമായിരിക്കും മൂന്നുംനാലും പാദങ്ങളില്‍ പ്രയാസം അനുഭവിക്കുകയെന്നാണ് തുടക്കത്തില്‍ കരുതപ്പെട്ടിരുന്നത്. ഉദാഹരണത്തിന് 2025 സാമ്പത്തിക വര്‍ഷത്തില്‍ ഐടി മേഖലയില്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും മൂന്നാംപാദ ഫലങ്ങള്‍ മെച്ചമായില്ല. ഈ ഈ മേഖലയിലെ വിവേചനപരമായ ചിലവഴിക്കല്‍ മാറ്റിവെക്കപ്പെട്ടതാണ് കാരണം