വിവേക് തനേജ | Photo: twitter.com/DCNewsLive

വാഷിങ്ടണ്‍: അമേരിക്കയില്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജന്‍ മരിച്ചു. ‘ഡൈനാമോ ടെക്‌നോളജീസ്’ സഹസ്ഥാപകനും പ്രസിഡന്റുമായ വിവേക് ചന്ദര്‍ തനേജ(41)യാണ് ചികിത്സയിലിരിക്കെ മരിച്ചത്.

ഫെബ്രുവരി രണ്ടാം തീയതി വാഷിങ്ടണ്‍ ഡൗണ്‍ടൗണിലെ ഒരു റസ്റ്ററന്റിന് പുറത്തുവെച്ചാണ് വിവേക് ആക്രമണത്തിനിരയായത്. തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചെന്നും വിവേകിന് തലയ്ക്കടിയേറ്റെന്നുമാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പോലീസെത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു ഗുരുതരമായി പരിക്കേറ്റ വിവേക് ചികിത്സയിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്.

അതേസമയം, സംഭവത്തില്‍ ആരെയും ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അക്രമിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം ഇയാളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. പ്രതിയെ കണ്ടെത്താനായി പൊതുജനങ്ങളുടെ സഹായവും പോലീസ് അഭ്യര്‍ഥിച്ചു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികമായി 25,000 ഡോളറും പ്രഖ്യാപിച്ചിട്ടുണ്ട്.