ഊട്ടി ഗാന്ധിനഗറില്‍ കെട്ടിടനിര്‍മാണ സ്ഥലത്തു മണ്ണിടിഞ്ഞുവീണതിനേത്തുടർന്ന് തിരച്ചിൽ നടത്തുന്നു.

ഊട്ടി∙ ഊട്ടിക്ക് സമീപം ഗാന്ധിനഗറില്‍ കെട്ടിടനിര്‍മാണ സ്ഥലത്തു മണ്ണിടിഞ്ഞുവീണ് 6 സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. എട്ടോളം സ്ത്രീകളാണ് മണ്ണിനടിയില്‍ പെട്ടത്. വീടിന് 30 അടി ഉയരമുള്ള സംരക്ഷണഭിത്തി നിര്‍മിച്ചിരുന്നു. മുകള്‍മുറ്റത്തെ ഉപയോഗശൂന്യമായ ശൗചാലയം തകര്‍ന്നുവീണതാണ് അപകടത്തിനു കാരണമായത്. താഴെ നിര്‍മാണജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ മണ്ണിനും അവശിഷ്ടങ്ങള്‍ക്കും അടിയില്‍ പെടുകയായിരുന്നു. 6 സ്ത്രീകളും സംഭവസ്ഥലത്തു തന്നെ മരിച്ചു. പത്തോളം തൊഴിലാളികളാണ് മണ്ണെടുക്കൽ ജോലിയിൽ ഉണ്ടായിരുന്നത്.

ഗാന്ധിനഗറിലെ ഷകില (30) സംഗീത (35) ഭാഗ്യ (36) ഉമ (35) മുത്തു ലക്ഷ്മി (36) രാധ (36) എന്നിവരാണ് മരിച്ചത്. 4 തൊഴിലാളികൾ ഗുരുതര പരുക്കോടെ ചികിത്സയിലാണ്.

ഊട്ടി ഗാന്ധിനഗറില്‍ കെട്ടിടനിര്‍മാണ സ്ഥലത്തു മണ്ണിടിഞ്ഞുവീണതിനേത്തുടർന്ന് തിരച്ചിൽ നടത്തുന്നു.