സുനില്‍ കുമാര്‍

സുഹാര്‍ ∙ സുഹാര്‍ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ഹിജാരില്‍ റദ്ദ പ്രദേശത്ത് വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു കൊല്ലം സ്വദേശി മരിച്ചു. കുണ്ടറ ഉളിയ കോവില്‍ കീച്ചേരി വടക്കേതില്‍ സുനില്‍ കുമാര്‍ (47) ആണ് മരിച്ചത്.

റദ്ദയില്‍ കെട്ടിട നിര്‍മാണ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. സഹം ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അശോകന്‍ അറിയിച്ചു. ഭാര്യ: മായ. മക്കള്‍: മിഥുന്‍. അദ്വൈത്. പിതാവ്: അഴകേശന്‍. മാതാവ്: മീനാക്ഷി.