വിരാട് കോലിയും അനുഷ്ക ശർമയും, Image Credits: Instagram/anushkasharma
അനുഷ്‌ക ശർമയും വിരാട് കോലിയും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാടിന്റെ അഭാവത്തെ പറ്റി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വിഡിയോയിലാണ് എബി ഡിവില്ലിയേഴ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ വിരാട് സുഖമായിരിക്കുന്നു. അദ്ദേഹം തന്റെ കുടുംബത്തോടൊപ്പം കുറച്ചു സമയം ചെലവഴിക്കുകയാണ്. അതുകൊണ്ടാണ് ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ അദ്ദേഹം കളിക്കാതിരുന്നത്’.
വിരാടിന്റെ കുടുംബത്തെ പറ്റിയും അദ്ദേഹം പറഞ്ഞു. ‘അതെ, വിരാട് രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. കുടുംബത്തിനൊപ്പമുള്ള സമയം അദ്ദേഹത്തിന് നിർണായകമാണ്. മിക്ക ആളുകളുടെയും മുൻഗണന കുടുംബമാണെന്ന് ഞാൻ കരുതുന്നു. അതെ, ഞങ്ങൾക്ക് അവനെ മിസ് ചെയ്യുന്നു. പക്ഷേ,. അദ്ദേഹം തീർത്തും ശരിയായ തീരുമാനമാണ് എടുത്തത്’ ഡിവില്ലിയേഴ്സ് പറഞ്ഞു.

വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും
2023 നവംബറിലാണ് അനുഷ്‌കയുടെ രണ്ടാമത്തെ ഗർഭധാരണത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഇരുവരും ഒന്നിച്ചെത്തിയ ഒരു വിഡിയോയിൽ വിരാട് അനുഷ്കയെ കൂടുതലായി കെയർ ചെയ്യുന്നതും അനുഷ്ക വയർ മറച്ചു പിടിക്കാൻ ശ്രമിച്ചതും ആരാധകരുടെ സംശയം ഇരട്ടിപ്പിച്ചു.
2021 ജനുവരി 11-നാണ് വിരാടിനും അനുഷ്‌കയ്ക്കും ആദ്യ കുഞ്ഞ് ജനിച്ചത്. വാമിക എന്നാണ് മകളുടെ പേര്. ഇതുവരെ വാമികയുടെ മുഖം ഇരുവരും ആരാധകരെ കാണിച്ചിട്ടില്ല.
