കങ്കണ റനൗട്ട്.

മുംബൈ∙ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കങ്കണ റനൗട്ട് സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ ആരംഭിച്ചതാണെന്നും ഈ സമയത്തു നൽകിയ ഹർജി സ്വീകരിക്കാനാകില്ലെന്നും ജസ്റ്റിസ് പ്രകാശ് ഡി.നായിക് പറഞ്ഞു.

വിചാരണ നടപടിക്രമങ്ങൾ വൈകിപ്പിക്കാൻ നടി ബോധപൂർവം ശ്രമിക്കുകയാണെന്ന് ജാവേദ് അക്തർ പ്രതികരിച്ചു. ബോളിവുഡിൽ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തറെന്ന കങ്കണയുടെ പരാമർശത്തിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. കേസെടുത്തതോടെ നടിയും പരാതി നൽകിയിരുന്നു.