ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ഭവനിലെത്തിയ ധനമന്ത്രി നിർമലാ സീതാരാമന് മധുരംനൽകുന്ന രാഷ്ട്രപതി ദ്രൗപദി മുർമു.
ന്യൂഡല്‍ഹി: രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്.

നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു.
ബജറ്റ് അവതരണത്തിന്റെ തത്സമയ വിവരണങ്ങള്‍.
- ജൂലൈയിലെ സമ്പൂര്‍ണ ബജറ്റില്‍, ഞങ്ങളുടെ സര്‍ക്കാര്‍ വികസിത് ഭാരത് പിന്തുടരുന്നതിനുള്ള വിശദമായ റോഡ്മാപ്പ് അവതരിപ്പിക്കും.
- നിലവിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാനാണ് നമ്മുടെ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പ്രശ്നങ്ങള്‍ പരിശോധിച്ച് പ്രസക്തമായ ശുപാര്‍ശകള്‍ നല്‍കുന്നതിന് ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കും.
- സാമൂഹ്യനീതി വലിയൊരു രാഷ്ട്രീയ മുദ്രാവാക്യമായിരുന്നു. നമ്മുടെ സർക്കാരിനെ സംബന്ധിച്ചിടത്തോളം സാമൂഹ്യനീതി ഫലപ്രദവും അനിവാര്യവുമായ ഭരണ മാതൃകയാണ്.
- ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആഷാ വര്‍ക്കര്‍മാരെയും അംഗന്‍വാടി ജീവനക്കാരെയും ഉള്‍പ്പെടുത്തും.
- പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ 1 കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം.
- കോവിഡ് മൂലമുള്ള വെല്ലുവിളികള്‍ക്കിടയിലും പ്രധാനമന്ത്രി ആവാസ് യോജന റൂറല്‍ പദ്ധതി തുടര്‍ന്നു, 3 കോടി വീടുകള്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് അടുത്തു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 2 കോടി വീടുകള്‍ കൂടി നല്‍കും.
- പത്ത് വര്‍ഷത്തിനിടെ വനിതാ സംരംഭകര്‍ക്ക് 30 കോടി മുദ്ര യോജന വായ്പ അനുവദിച്ചു.
- സമ്പദ് വ്യവസ്ഥ മികച്ചരീതിയിലാണ്, വിലക്കയറ്റം നിയന്ത്രിക്കാനായി.
- അടുത്ത അഞ്ച് വര്‍ഷം അഭൂതപൂര്‍വമായ വികസനത്തിന്റെ വര്‍ഷങ്ങളായിരിക്കും.
- ജിഡിപി-ഭരണനിര്‍വഹണം-വികസനം-പ്രകടനം എന്നിവയില്‍ സര്‍ക്കാര്‍ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
- 7 ഐഐടികള്‍, 16 ഐഐഐടികള്‍, 7 ഐഐഎം, 15 എഐഐഎംഎസ് എന്നിവ സ്ഥാപിച്ചു.
- 2047 ഓടുകൂടി വികസിത ഭാരതം എന്ന ലക്ഷ്യം സാധ്യമാക്കും.
- ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ പാരാ ഗെയിംസിലും എക്കാലത്തെയും ഉയര്‍ന്ന മെഡല്‍ നേട്ടം.
- 78 ലക്ഷം തെരുവ് കച്ചവടക്കാര്‍ക്ക് വായ്പ നല്‍കി.
- കാര്‍ഷിക മേഖലയില്‍ ആധുനികവത്കരണം നടത്തി.
- 11.8 കോടി കര്‍ഷകര്‍ക്ക് നേരിട്ട് സഹായം നല്‍കി.
- ‘യുവത്വമുള്ള നമ്മുടെ രാജ്യത്തിന് ഉയര്‍ന്ന അഭിലാഷങ്ങളും വര്‍ത്തമാനകാലത്തെ ശോഭനമായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. ഞങ്ങളുടെ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി വീണ്ടും ജനങ്ങളാല്‍ ശക്തമായ ഒരു ജനവിധിയോടെ ഞങ്ങളെ അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു’.
- ‘2014ല്‍ ഞങ്ങള്‍ അധികാരമേറ്റെടുക്കുമ്പോള്‍ രാജ്യം വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയായിരുന്നു. ‘സബ്കാ സത് സബ്കാ വികാസ്’ ഈ മന്ത്രമേറ്റെടുത്ത് സര്‍ക്കാര്‍ ആ വെല്ലുവിളികളെ അതിജീവിച്ചു’-നിര്‍മല.

ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ഭവനിലെത്തിയ ധനമന്ത്രി നിര്‍മലാ സീതാരാമനും സഹപ്രവര്‍ത്തകരും.


